Type Here to Get Search Results !

Bottom Ad

നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണം പാര്‍ക്കിംഗ് സൗകര്യമില്ലാത്തത്

കാസര്‍കോട് (www.evisionnews.in): നഗരത്തിലെ വിവിധ കേന്ദ്രങ്ങളിലുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പ്രധാനകാരണം പാര്‍ക്കിംഗ് സൗകര്യമില്ലാത്തത് മൂലമാണെന്ന് കലക്ടര്‍ കെ. ജീവന്‍ ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന നഗരസന്ദര്‍ശനത്തില്‍ കണ്ടെത്തി. ബഹുനില കെട്ടിടങ്ങളില്‍ പലതിലും വാഹന പാര്‍ക്കിംഗ് സ്ഥലം കടമുറികളായി മാറ്റിയതായും കഴിഞ്ഞ ദിവസം വൈകിട്ടു നുള്ളിപ്പാടിയില്‍ നിന്നു തുടങ്ങി പുതിയ ബസ് സ്റ്റാന്‍ഡ് സര്‍ക്കിള്‍ വരെ നടത്തിയ സന്ദര്‍ശനത്തില്‍ കണ്ടെത്തി.

പുതിയ ബസ് സ്റ്റാന്റ്് കോംപ്ലക്‌സില്‍ യാത്രക്കാര്‍ക്കു നീക്കിവച്ച സ്ഥലം കയ്യേറിയിട്ടുണ്ട്. ചില കെട്ടിടങ്ങളുടെ മുന്നില്‍ അനധികൃതമായി നോ പാര്‍ക്കിങ് ബോര്‍ഡ് സ്ഥാപിച്ചത് നിയമലംഘനമാണെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി. ഇത് എടുത്തു മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മറ്റു വാഹനങ്ങള്‍ക്കു കടന്നു പോകുന്നതിനു തടസമുണ്ടാകുന്ന വിധത്തിലാണ് പാര്‍ക്കിംഗ് നിരോധിത ഇടങ്ങളിലുള്‍പ്പെടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങുമായും നിര്‍ത്തിയിടുന്നത്. ബഹുനില വ്യാപാരസമുച്ചയങ്ങളില്‍ പലതിലും ആവശ്യമായ വാഹന പാര്‍ക്കിങ് സൗകര്യമില്ല. നഗരത്തിലെ ഇടറോഡുകള്‍ ബന്ധപ്പെടുത്തിയും നിലവിലുള്ള വാഹനങ്ങളുടെ പോക്കുവരവ് പുനഃസംവിധാനം ചെയ്തും ട്രാഫിക് സംവിധാനം പരിഷ്‌കരിക്കാനുള്ള നിര്‍ദേശങ്ങളുടെ പ്രായോഗികത സംഘം പരിശോധിച്ചു. 

വ്യാപാരി വ്യവസായി ഏകോപനസമിതി, ബസ് ഉടമസ്ഥ സംഘം, തൊഴിലാളി സംഘടനകള്‍, കാസര്‍കോട് പീപ്പിള്‍സ് ഫോറം, ലയണ്‍സ് തുടങ്ങിയ വിവിധ സംഘടനകളുടെ പ്രതിനിധികള്‍, നഗരസഭ, മോട്ടോര്‍ വാഹന വകുപ്പ്, പോലീസ് തുടങ്ങിയ വിവിധ വകുപ്പുകളിലെ അധികൃതര്‍ നഗരസന്ദര്‍ശനത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad