Type Here to Get Search Results !

Bottom Ad

കുറ്റിക്കോല്‍ ബാങ്കിലെ സാമ്പത്തിക തിരിമറി: അറസ്റ്റിലായ മുന്‍ സെക്രട്ടറിയുടെ സ്വത്തുക്കള്‍ ജപ്തി ചെയ്തു

ബേഡകം: (www.evisionnews.in): കുറ്റിക്കോല്‍ സര്‍വീസ് കോഓപറേറ്റീവ് ബാങ്കില്‍ 42 ലക്ഷം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയതിന് അറസ്റ്റിലായ മുന്‍ സെക്രട്ടറിയുടെ സ്വത്തുക്കള്‍ മുന്‍കൂര്‍ ജപ്തി ചെയ്തു. ബന്തടുക്ക വില്ലേജില്‍ മാണിമൂല ആലക്കാട്ടടുക്കം ആര്‍.എസ്.നമ്പര്‍: 178/1ല്‍ പി. പ്രഭാകരന്റെ ഉടമസ്ഥതയിലുള്ള ഒരേക്കര്‍ സ്ഥലവും അതിലുള്ള മുപ്പത്തി ഒമ്പതാം നമ്പര്‍ കെട്ടിടവുമാണ് ജപ്തി ചെയ്തത്. സഹകരണ നിയമം വകുപ്പ് 78 പ്രകാരമാണ് ജപ്തി. 

ഇതു സംബന്ധിച്ച ഉത്തരവ് മുന്‍ സെക്രട്ടറിയുടെ കെട്ടിടത്തിന്റെ വാതില്‍ക്കല്‍ സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ പതിച്ചു. കൂടാതെ ജില്ലാ റജിസ്ട്രാര്‍, ഉദുമ സബ് റജിസ്ട്രാര്‍, തഹസില്‍ദാര്‍, ബന്തടുക്ക വില്ലേജ് ഓഫിസര്‍ എന്നിവര്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് നല്‍കി. സര്‍വീസിലിരിക്കെ പി. പ്രഭാകരന്‍ നടത്തിയ സാമ്പത്തിക തിരിമറി നടത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബാങ്ക് പ്രസിഡണ്ട്് പവിത്രന്‍ സി.നായരുടെ പരാതി പ്രകാരം പ്രഭാകരനെതിരെ കേസെടുത്തത്. ഇതേ തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രഭാകരനെ ബംഗളൂരുവിലെ മകളുടെ താമസസ്ഥലത്തു നിന്നാണ് പോലീസ് പിടികൂടി അറസ്റ്റ്‌ചെയ്തത്.




Post a Comment

0 Comments

Top Post Ad

Below Post Ad