കാസര്‍കോട് (www.evisionnews.in): മദ്യപിച്ച് ലക്കുകെട്ട് ആംബുലന്‍സ് ഓടിച്ചതിന് ഡ്രൈവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു. സ്വതന്ത്ര ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ ആംബുലന്‍സ് ഡ്രൈവര്‍ കണ്ണൂര്‍ പാപ്പിനിശ്ശേരിയിലെ രമേശനെതിരെയാണ് കേസ്. മദ്യപിച്ച് വാഹനമോടിച്ചതിനും മറ്റുവാഹനങ്ങള്‍ക്ക് അപകടം വരുത്തുന്ന തരത്തില്‍ ഡ്രൈവ് ചെയ്തതിനുമാണ് കേസ്.
ശനിയാഴ്ച വൈകിട്ട് കറന്തക്കാട്ട് വാഹനപരിശോധനക്കിടയാണ് അമിതവേഗതയില്‍ മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സ് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. പോലീസ് കൈകാണിച്ചെങ്കിലും നിര്‍കത്താതെ പോയ ആംബുലന്‍സിനെ പിന്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ മദ്യപിച്ചതായി വ്യക്തമായത്. ആംബുലന്‍സിനകത്ത് രോഗിയും ഉണ്ടായിരുന്നില്ല. ആംബുലന്‍സ് പോലീസ് കസ്റ്റഡിയിലെടുത്തു.

Post a Comment
0 Comments