മുംബൈ (www.evisionnews.in): ഓടിക്കൊണ്ടിരിക്കെ കാറിന്റെ വാതില്‍ തുറന്ന് ഒരു കുടുംബത്തിലെ രണ്ടു കുട്ടികളടക്കം ആറുപേര്‍ മരിച്ചു. മൂന്നുപേര്‍ക്കു ഗുരുതരമായി പരിക്കേറ്റു. ഹര്‍കേഷ് വര്‍മ (45), ഭാര്യ രാജശ്രീ (35), മകള്‍ രാഗിണി (20), അനാര വര്‍മ (35), ഇവരുടെ മക്കള്‍ ആശ (12) രാജ്കുമാര്‍ (എട്ട്) എന്നിവരാണ് മരിച്ചത്.
രാവിലെ ഒമ്പത് മണിയോടെ ദക്ഷിണ മുംബൈയിലെ ഈസ്റ്റേണ്‍ ഫ്രീവേയില്‍ വാഡി ബന്ദറിനു സമീപമാണ് സംഭവം. നാലു പേര്‍ക്കു മാത്രം ഇരിക്കാന്‍ ഇടമുള്ള കാലി പീലി ടാക്സിയാണ് അപകടത്തില്‍ പെട്ടത്. സൂറത്തില്‍ നിന്നുള്ള അഞ്ചംഗ കുടുംബത്തിനൊപ്പം ക്ഷേത്രത്തിലേക്ക് പോകുകയായിരുന്നു. യാത്രക്കിടെ വാതില്‍ അബദ്ധത്തില്‍ തുറക്കുകയായിരുന്നു. ഇതേതുടര്‍ന്ന് നിയന്ത്രണംവിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ രണ്ടു മണിക്കൂറോളം ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.

Post a Comment
0 Comments