കാസര്‍കോട് (www.evisionnews.in): മദ്യം വാങ്ങാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് പുറപ്പെട്ട നിര്‍മാണ തൊഴിലാളിയായ യുവാവിന്റെ മൃതദേഹം അടുക്കത്ത്ബയലിലെ സ്വകാര്യവ്യക്തിയുടെ പറമ്പിലെ കിണറ്റില്‍ കണ്ടെത്തി. കര്‍ണാടക ബങ്കാപുരയിലെ നര്‍പ്പക്കയുടെ മകനും അടുക്കത്ത്ബയലില്‍ താമസക്കാരനുമായ രാമനെ (25)യാണ് ഞായറാഴ്ച രാവിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പരാതിയെ തുടര്‍ന്ന് വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
നവംബര്‍ മൂന്നിന് രാത്രി എട്ടു മണിയോടെയാണ് കാസര്‍കോട്ട് ബിവറേജ് മദ്യശാലയിലേക്ക് മദ്യം വാങ്ങാനെന്ന് പറഞ്ഞ് യുവാവ് വീട്ടില്‍ നിന്നിറങ്ങിയത്. തിരിച്ചുവന്നില്ലെന്ന് കാണിച്ച് സുഹൃത്ത് ഹനുമന്ദപ്പ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രാമന്‍ താമസിക്കുന്ന വീടിനു സമീപത്തെ കിണറ്റില്‍ മൃതദേഹം കാണപ്പെട്ടത്. ലക്ഷ്മിയാണ് മാതാവ്. ഫക്കിലേഷ് ഏകസഹോദരനാണ്.
keywords:kasaragod-beverage-deadbody-found-in-well

Post a Comment
0 Comments