നേരത്തെ അരുണ്‍ ജയ്റ്റിലെ രാജ്യസഭാ പ്രതിപക്ഷ നേതാവായിരിക്കെ സുപ്രിം കോടതി ജഡ്ജി സിറിയക് ജോസഫിനെ ദേശീയ മനുഷ്യാവകശാ കമ്മിഷനില്‍ കൊണ്ടുവരുന്നതിനെ എതിര്‍ത്തിരുന്നു. സിറിയക് ജോസഫിന് രാഷ്ട്രീയ പാര്‍ട്ടിയുമായി മതസംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ജയ്റ്റ്ലി അന്ന് നിയമനത്തെ തടസപ്പെടുത്തിയത്.
രണ്ടുവര്‍ഷമായി ഒഴിഞ്ഞുകിടക്കുന്ന സ്ഥാനത്തേക്കാണ് ബിജെപി ദേശിയ വൈസ് പ്രസിഡണ്ട് അവിനാഷ് റായി ഖന്നയെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഇതിന്റെ നടപടികള്‍ അന്തിമ ഘട്ടത്തിലെത്തി. അടുത്ത ദിവസം തന്നെ പ്രഖ്യാപനം ഉണ്ടാകും. ബിജെപിയുടെ രാജ്യസഭാംഗം കൂടിയായ അവിനാഷ് പാര്‍ട്ടിയില്‍ ജമ്മുകശ്മീരിന്റെ ചുമതലയുള്ള നേതാവാണ്.
പ്രധാനമന്ത്രി ഉള്‍പ്പെട്ട ഉന്നതതല സമിതിയാണ് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സ്ഥാനങ്ങളിലേക്കുള്ള നിയമനം നടത്തുക. ലോക്സഭാ സ്പീക്കര്‍, കേന്ദ്ര ആഭ്യന്തരമന്ത്രി, ലോക്സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കള്‍, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നിവര്‍ ചേര്‍ന്നതാണ് സമിതി. കഴിഞ്ഞ മാസം അവസാനം സമിതി യോഗം ചേര്‍ന്ന് ഒഴിഞ്ഞുകിടക്കുന്ന സ്ഥാനത്തേക്ക് നിയമനത്തിനുള്ള പേരിന് അംഗീകാരം നല്‍കി.
സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയിരിക്കണം ദേശീയ മനുഷ്യാവകാശ കമ്മിഷന്റെ തലപ്പത്ത് എന്ന് നിയമത്തില്‍ വ്യക്തമായി പറയുന്നുണ്ട്. നാല് ഫള്‍ടൈം അംഗങ്ങളില്‍ ഒരാള്‍ സുപ്രിം കോടതി മുന്‍ ജഡ്ജി, ഒരാള്‍ ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എന്നിവരായിരിക്കണം. മറ്റ് രണ്ട് അംഗങ്ങള്‍ ഈ മേഖലയില്‍ നരേത്തേ സജീവമായി ഇടപെടുന്നവരായിരിക്കണം എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.

Post a Comment
0 Comments