Type Here to Get Search Results !

Bottom Ad

ആര്‍എസ്എസ് ഉള്ളിടത്തോളം കേരളം ശാന്തമാകില്ല; ഇ.പി ജയരാജന്‍

തിരുവനന്തപുരം (www.evisionnews.in): ആര്‍എസ്എസ് ഉള്ളിടത്തോളം ആക്രണമുണ്ടാകുമെന്നും അവര്‍ ആയുധം താഴെ വച്ചാല്‍ കേരളം ശാന്തമാകുമെന്നും സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന്‍. സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച 'ആര്‍.എസ്.എസ് കലി രക്തദാഹത്തിന്റെ സംഘ താണ്ഡവം' പരിപാടിയുടെ സമാപന സമ്മേളനത്തില്‍ വര്‍ഗീയവിരുദ്ധ പ്രഭാഷണം നടത്തുകയായിരുന്നു ജയരാജന്‍.

ഒരു മനുഷ്യന്റെയും രക്തം വീഴ്ത്താന്‍ സിപിഎം ആഗ്രഹിക്കുന്നില്ല. ബോംബ് നിര്‍മ്മിക്കാനും നേരമില്ല. ഇരകളോടൊപ്പം നില്‍ക്കുന്നവരാണ് സിപിഎം. അങ്ങനെ ഇരകളെ സംരക്ഷിക്കുമ്പോള്‍ മരിക്കേണ്ടി വന്നാല്‍ നടത്തി പ്രവര്‍ത്തനത്തിന്റെ ഉന്നത മൂല്യമായി കണക്കാക്കും. ഇക്കാര്യത്തെയാണ് ആര്‍എസ്എസ് അക്രമണമായി ചിത്രീകരിക്കുന്നത്. വേട്ടയാടല്‍ മാധ്യമപ്രവര്‍ത്തനമായി ശീലിച്ചവരോട് ഒന്നും പറയാനില്ലെന്നും ജയരാജന്‍ വ്യക്തമാക്കി.


keywords;kerala-ep-jayarajan-rss-cpm
Tags

Post a Comment

0 Comments

Top Post Ad

Below Post Ad