പത്തനംതിട്ട (www.evisionnews.in): ഒരുമുന്നണിയുടെയും ഭാഗമല്ലാതെ പൂഞ്ഞാറില്‍ സ്വതന്ത്രനായി ബഹുഭൂരിപക്ഷത്തില്‍ ജയിച്ച പി.സി ജോര്‍ജ് പുതിയ രാഷ്ട്രീയ മുന്നണിക്ക് രൂപം കൊടുക്കുന്നു. സംസ്ഥാന തലത്തില്‍ ജനപക്ഷ മുന്നണിയെന്ന നിലയില്‍ പുതിയ കൂട്ടായ്മയാണ് ജോര്‍ജ് ലക്ഷ്യമിടുന്നത്. ഡിസംബറില്‍ ഇതിന്റെ ആദ്യയോഗം നടത്താനാണ് ആലോചന. ആദ്യഘട്ടത്തില്‍ രണ്ട് ജില്ലകളില്‍ കണ്‍വെന്‍ഷന്‍ വിളിച്ചു ചേര്‍ക്കും.
ജനപക്ഷ മുന്നണിയുടെ ബാനറിലായിരുന്നു പൂഞ്ഞാറില്‍ പി.സി ജോര്‍ജ് സ്വതന്ത്രനായി മത്സരിച്ചത്. മണ്ഡലത്തില്‍ ഇതിന് അംഗീകാരം കിട്ടിയ സാഹചര്യത്തില്‍ പുതിയ സമ്മര്‍ദ ഗ്രൂപ്പ് ഉണ്ടാക്കുകയെന്ന ലക്ഷ്യവുമായാണ് ജോര്‍ജിന്റെ നീക്കം. മലബാറില്‍ കോഴിക്കോട്, മലപ്പുറത്തോ രണ്ടാം യോഗം സംഘടിപ്പിക്കാനുമാണ് ആലോചന. മലബാറിലെ മുസ്ലിം സംഘടകളില്‍ ഒരുമുന്നണിയോടും യോജിപ്പില്ലാത്ത ചില സംഘടകളെ ലക്ഷ്യമിട്ടാണ് ജോര്‍ജിന്റെ നീക്കം. മലബാറിലെ യോഗവും ഇത് കണക്കുകൂട്ടിയാണ്.
എസ്ഡിപിഐ, ഡിഎച്ച്ആര്‍എം എന്നിവയുടെ പിന്തുണയോടെയായിരുന്നു പൂഞ്ഞാറില്‍ പി.സി ജോര്‍ജ് മത്സരിച്ചത്. അരുവിക്കര ഉപതെരഞ്ഞെടുപ്പുകാലത്തും ഈ സംഘടനകളെ ഒപ്പം നിര്‍ത്തിയുള്ള സമാന്തര മത്സരം പിസി ജോര്‍ജിന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടിയുടെ മാതൃകയിലായിരിക്കും മുന്നണിയുടെ പ്രവര്‍ത്തനരീതിയെന്നും അഴിമതിക്കെതിരായ പോരാട്ടവും ഗ്രാമപഞ്ചായത്ത് തലങ്ങളില്‍ ജനങ്ങളെ ഏകോപിപ്പിക്കുന്നതിനും ഊന്നല്‍ നല്‍കിയുള്ളതായിരിക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനമെന്നും ജോര്‍ജ് വ്യക്തമാക്കി.

Post a Comment
0 Comments