കാസര്‍കോട് (www.evisionnews.in): തുടര്‍ചികിത്സക്ക് പണമില്ലാത്തതില്‍ മനംനൊന്ത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതയായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയെയും സര്‍ക്കാറിനെയും ശക്തമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നാലിന് ഉച്ചയ്ക്കാണ് ബെള്ളൂര്‍ നാട്ടക്കല്‍ കളേരിയിലെ കെ. രാജീവി (60) യെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയിലുണ്ടായിട്ടും രാജീവിയുടെ കുടുംബത്തെ സന്ദര്‍ശിക്കാത്തത് സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Post a Comment
0 Comments