കാസര്‍കോട് (www.evisionnews.in): വാഹനാപകടത്തില്‍ മരിച്ച കയ്യാര്‍ സ്വദേശിയുടെ കുടുംബത്തിന് 12,08,200 രൂപ നഷ്ടപരിഹാരം നല്‍കാന്‍ അഡീഷണല്‍ എം.എ.സി.ടി. (മൂന്ന്) കോടതി വിധിച്ചു. പരിക്കേറ്റ യുവാവിന് 4,11,805 രൂപയും നഷ്ടപരിഹാരം നല്‍കണം.
കയ്യാര്‍ സ്വദേശിയും അലൂമിനിയം ഫാബ്രിക്കേഷന്‍ തൊഴിലാളിയുമായ ലിയോ ഡിസൂസ (42) വാഹനാപകടത്തില്‍ മരിച്ച കേസിലാണ് വിധി. ലിയോയുടെ ആശ്രിതര്‍ക്കാണ് 12,08,200 രൂപ നല്‍കേണ്ടത്. പച്ചമ്പളയിലെ അലി അക്ബര്‍ മുസ്തഫക്കാ (18)ണ് പരിക്കേറ്റത്. യുണൈറ്റഡ് ഇന്‍ഷൂറന്‍സ് കമ്പനിയുടെ കാസര്‍കോട് ബ്രാഞ്ചാണ് നഷ്ടപരിഹാരത്തുക നല്‍കേണ്ടത്. 2013 ആഗസ്ത് ഒന്നിനാണ് ബന്തിയോട്- ധര്‍മ്മത്തടുക്ക റോഡില്‍ ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ ലിയോ ഡിസൂസ മരിച്ചത്.

Post a Comment
0 Comments