Type Here to Get Search Results !

Bottom Ad

രാഷ്ട്രീയ സമ്മർദ്ദത്തിന് മുന്നിൽ കേന്ദ്രം പതറുന്നു; സഹകരണ മേഖലയ്ക്ക് ഇളവു നൽകുമെന്ന് സൂചന

ന്യൂഡൽഹി (www.evisionnews.in): രാജ്യമെങ്ങും നോട്ട് നിരോധനത്തിനെതിരെ സഹകരണ സംഘങ്ങളെ തകർക്കുന്ന നയത്തിനെതിരെയും ജനരോഷംആഞ്ഞടിക്കുന്നതിനു പിന്നാലെ കേന്ദ്ര സർക്കാർ സഹകരണ സംഘങ്ങളോടുള്ള നിലപാടിൽ മാറ്റം വരുത്താൻ നിർബന്ധിതരാകുന്ന വാർത്തകൾ പുറത്ത് വന്നു. പഴയ നോട്ടുകൾ മാറ്റിയെടുക്കുന്ന കാര്യത്തിൽ സഹകരണ മേഖലയ്ക്ക് ഇളവു നൽകാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു എന്നാണ് ഏറ്റവും ഒടുവിലത്തെ വിവരം. കടുത്ത രാഷ്ട്രീയ സമ്മർദത്തെത്തുടർന്നാണു നീക്കം. പ്രതിസന്ധി പരിഹരിക്കാൻ നബാർഡിനു കേന്ദ്രം നിർദേശം നൽകും. ഏതൊക്കെ തരത്തിലാകും ഇളവുകൾ എന്നതു സംബന്ധിച്ചു ധനമന്ത്രാലയം അന്തിമ തീരുമാനമെടുക്കുന്നതേയുള്ളൂ. റിസർവ് ബാങ്കിനും ഇതു സംബന്ധിച്ച നിർദേശം നൽകിയിട്ടുണ്ട്.

കള്ളപ്പണം തടയുന്നതിനുള്ള നടപടികളെ ബാധിക്കാതെയാകും തീരുമാനം. സഹകരണ മേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് അമിത് ഷാ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തി. കള്ളനോട്ട് തിരിച്ചറിയാനുള്ള സംവിധാനമില്ല എന്നതടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണു നോട്ട് മാറ്റി നൽകുന്നതിൽനിന്നു സഹകരണ മേഖലയെ ഒഴിവാക്കിയത്.


keywords:national-new-delhi-politics-pressure-corporative

Post a Comment

0 Comments

Top Post Ad

Below Post Ad