Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളജ്: 30ന് പ്രതീകാത്മക കോളജ് തീര്‍ക്കും

ബദിയടുക്ക (www.evisionnews.in): കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടത്തിന്റെ പണി 10 മാസമായിട്ടും തുടങ്ങാത്തതില്‍ പ്രതിഷേധിച്ച് 30നു പ്രതീകാത്മക മെഡിക്കല്‍ കോളജ് തീര്‍ക്കാന്‍ ജനകീയ സമരസമിതി യോഗം തീരുമാനിച്ചു. നബാര്‍ഡിന്റെ സഹായത്തോടെ 68 കോടി രൂപയുടെ ആശുപത്രി കെട്ടിടത്തിന്റെ ടെന്‍ഡര്‍ വിളിച്ചെങ്കിലും ചില സാങ്കേതികത്വം പറഞ്ഞ് പണി നീട്ടിക്കൊണ്ടു പോകുകയാണ്. കിറ്റ്‌ക്കോയ്ക്കാണു നിര്‍മാണ പ്രവൃത്തിയുടെ ചുമതല. സാങ്കേതികത്വം തീര്‍ത്ത് ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കാന്‍ കിറ്റ്‌ക്കോയ്ക്കു കഴിഞ്ഞിട്ടില്ല. 

ഉചിതമായ ചികിത്സ കിട്ടാതെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തില്‍ എത്രയും പെട്ടെന്ന് ആശുപത്രി കെട്ടിടത്തിന്റെ പണി തുടങ്ങണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ തുടങ്ങുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി. സമരസമിതി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ശ്യാം പ്രസാദ്, പ്രഫ. ഗോപിനാഥ്, എം.കെ.രാധാകൃഷ്ണന്‍, കുമാരന്‍, എ.എ.അയ്ഷ, ഗംഭീര്‍ പെര്‍ള, കുഞ്ചാര്‍ മുഹമ്മദ്, ബദറുദ്ദീന്‍ താസിം, അബ്ദുല്ല ചാലക്കര, അബൂബക്കര്‍ ബണ്‍പത്തട്ക്ക, കരുണാകരന്‍ ബണ്‍പത്തട്ക്ക, നാസര്‍ ബണ്‍പത്തട്ക്ക, ബില്‍ഫ്രഡ് ഡിസൂസ, അമിത്, അരുണ്‍ ഡി. സൗസ, ഭവാനി എന്നിവര്‍ പ്രസംഗിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad