കാഞ്ഞങ്ങാട് (www.evisionnews.in): മൊബൈലിലൂടെ പരിചയപ്പെടുകയും പിന്നീട് മതംമാറി വിവാഹം കഴിക്കുകയും ചെയ്ത ശേഷം സ്ത്രീധനത്തിനായി പീഡിപ്പിക്കുന്നുവെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു.
രാവണേശ്വരം കൊട്ടിലങ്ങാട്ടെ കുമാരന്റെ മകള്‍ നിഷയുടെ പരാതിയില്‍ ഭര്‍ത്താവ് എറണാകുളം മരടിലെ ജോസിന്റെ മകന്‍ ഷിജുവിനെതിരെയാണ് പോലീസ് കേസെടുത്തത്.
അതേസമയം ഭര്‍ത്താവ് ഷിജുവും കുട്ടിയുമൊത്ത് മരടിലെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കവെ ഫോണില്‍ ബന്ധപ്പെട്ട് എത്തിയ കാമുകനായ കൊട്ടിലങ്ങാട്ടെ കുഞ്ഞമ്പുവിന്റെ മകന്‍ പി.കെ രാജീവ് തന്നെ വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയും പിന്നീട് കര്‍ണ്ണാടകയിലും കാഞ്ഞങ്ങാട്ടും കൊണ്ടുപോയി പലതവണ ലൈംഗീകമായി പീഡിപ്പിച്ച ശേഷം വിവാഹ വാഗ്ദാനത്തില്‍ നിന്നും കാലുമാറിയെന്നും കാണിച്ച് ഹോസ്ദുര്‍ഗ് പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം രണ്ടാഴ്ച മുമ്പ് ഇതിന്റെ അന്വേഷണം പൂര്‍ത്തിയാക്കി ഹൊസ്ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Post a Comment
0 Comments