കാഞ്ഞങ്ങാട് (www.evisionnews.in): രാത്രികാല ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന്റെ ദേഹത്ത് കരിഓയില്‍ ഒഴിച്ചതിന് കണ്ടാലറിയാവുന്ന ഏഴ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് എ.ആര്‍ ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷിനോ തോമസിന്റെ ദേഹത്താണ് കരിഓയില്‍ ഒഴിച്ചത്.
കഴിഞ്ഞ ദിവസം കല്ലൂരാവി മൂവാരിക്കുണ്ടിലാണ് സംഭവം. മൂവാരിക്കുണ്ടില്‍ സി.പി.എം സ്ഥാപിച്ച ഇരിപ്പിടം തകര്‍ക്കുന്നത് തടയുന്നതിനിടെ സംഘം ചേര്‍ന്നെത്തിയ ബിജെപി പ്രവര്‍ത്തകര്‍ പോലീസിന്റെ ദേഹത്തേക്ക് കരിഓയില്‍ ഒഴിക്കുകയായിരുന്നു.

Post a Comment
0 Comments