ന്യൂഡല്‍ഹി (www.evisionnews.in): മാധ്യമപ്രവര്‍ത്തക -അഭിഭാഷക തര്‍ക്കം തുടരുന്നതിനിടെ ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കുന്നതു സംബന്ധിച്ച് സുപ്രിംകോടതിയില്‍ നിലപാടറിയിച്ച് ഹൈക്കോടതി. മീഡിയാ റൂം ഇപ്പോള്‍ തുറക്കുന്നത് പ്രശ്നങ്ങള്‍ രൂക്ഷമാക്കുമെന്ന് ഹൈക്കോടതി സുപ്രിംകോടതിയെ അറിയിച്ചു. ഈ മാസം 21 നു ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. അതേസമയം പ്രശ്നത്തില്‍ തീരുമാനമെടുക്കുന്നത് നീളുകയാണെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി.

Post a Comment
0 Comments