Type Here to Get Search Results !

Bottom Ad

മലപ്പുറം സ്‌ഫോടനത്തെ ഗൗരവമായി കാണുന്നു: പ്രത്യേക സംഘം അന്വേഷിക്കും: മുഖ്യമന്ത്രി


തിരുവനന്തപുരം (www.evisionnews.in) : മലപ്പുറം സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ നടന്ന സ്ഫോടനം ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്‌ഫോടനം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. തീവ്രവാദത്തിനെതിരെ യോജിച്ച പോരാട്ടമാണ് ആവശ്യമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി പി ടി ബാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. സഭ നിര്‍ത്തിവച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ മറുപടിയോടെ അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു.
മലപ്പുറത്തെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള മനപൂര്‍വമുള്ള ശ്രമമാണിതെന്ന് ആരോപിച്ച് പി ഉബൈദുള്ളയാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. വിഷയത്തെ സര്‍ക്കാര്‍ ലാഘവത്തോടെ കാണുന്നുവെന്ന് ആരോപിച്ച് ബിജെപി അംഗം ഒ രാജഗോപാല്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സ്ഫോടനം പരിഭ്രാന്തി ഉണ്ടാക്കാനാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.


keywords:kerala-malappuram-civilstation-blast-pinarai
Tags

Post a Comment

0 Comments

Top Post Ad

Below Post Ad