തിരുവനന്തപുരം (www.evisionnews.in): വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ ഭാര്യ ഡെയ്സ് ജേക്കബിന് ഒഴിപ്പിക്കല്‍ നോട്ടീസ്. കുടകില്‍ കൈവശം വച്ചിരിക്കുന്ന 151.03 ഏക്കര്‍ വനഭൂമി ഒഴിയണമെന്നാവശ്യപ്പെട്ടാണ് മടിക്കേരി സബ്ഡിവിഷന്‍ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജി. രംഗനാഥ് ഉത്തരവിട്ടിരിക്കുന്നത്.
കര്‍ണാടക ഹൈക്കോടതി വരെയെത്തിയ കേസിലാണ് ഇപ്പോള്‍ ജേക്കബ് തോമസിന്റെ ഭാര്യയ്ക്ക് നോട്ടീസ് വന്നിരിക്കുന്നത്. ഭൂമി ഒഴിയണമെന്നുള്ള നോട്ടീസിന്‍ മേല്‍ കുടകിലെ ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് അപ്പീല്‍ നല്‍കാന്‍ ഒരു മാസത്തെ സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഡെയ്സ് അപ്പീല്‍ നല്‍കിയില്ല. തുടര്‍ന്നാണ് വനഭൂമി ഒഴിയാനവശ്യപ്പെട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചത്. എന്നാല്‍ നിയമപരമായി മംഗലാപുരത്തെ ഹനുമാന്‍ ടുബാക്കോ കമ്പനിയില്‍ നിന്നാണ് താന്‍ ഭൂമി വാങ്ങിയതെന്നാണ് ഡെയ്സിയുടെ വിശദീകരണം.
നേരത്തെ സ്വകാര്യഭൂമിയില്‍ മരം മുറിക്കാന്‍ ലഭിച്ച ലൈസന്‍സ് ഉപയോഗിച്ച് വനഭൂമിയിലെ മരംമുറിച്ച കേസും ഡെയ്സിക്കെതിരെ നിലനില്‍ക്കുന്നുണ്ട്. 990ലാണ് കുടകിലെ കൊപ്പാടിയില്‍ ഡെയ്സിയുടെ പേരില്‍ 151.03 ഏക്കര്‍ സ്ഥലം 15 ലക്ഷം രൂപയ്ക്ക് വാങ്ങിയത്. ഇപ്പോള്‍ ഈ ഭൂമിയ്ക്ക് 18.12 കോടി രൂപ വിലമതിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിച്ച സ്വത്ത് വിവരങ്ങളില്‍ ജേക്കബ് തോമസ് ഈ ഭൂമിയുടെ കാര്യം കാണിച്ചിട്ടുണ്ട്. മാത്രമല്ല മടിക്കേരിയിലെ കോപ്പട്ടിയില്‍ തനിക്ക് എസ്റ്റേറ്റ് ഉണ്ടെന്നും ഇതില്‍ നിന്നും പ്രതിവര്‍ഷം 35 ലക്ഷം രൂപ വരുമാനമുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Keywords: Kerala-land-recovery-notice

Post a Comment
0 Comments