കാഞ്ഞങ്ങാട് (www.evisionnews.in): ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നവംബര്‍ നാലിന് വൈകിട്ട് നഗരത്തില്‍ പ്രകടനവും പൊതുയോഗവും നടക്കുന്നതിനാല്‍ കാഞ്ഞങ്ങാട് പുതിയ ബസ് സ്റ്റാന്റ് പരിസരം മുതല്‍ മഡിയന്‍ ജംഗ്ഷന്‍ വരെ ഉച്ചക്ക് രണ്ടു മണി മുതല്‍ ഏഴു മണിവരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ഹൊസ്ദുര്‍ഗ് പോലീസ് അറിയിച്ചു. ഉച്ചക്ക് രണ്ടു മണി മുതല്‍ 4.30 മണി വരെ കോട്ടച്ചേരി സര്‍ക്കിള്‍ മുതല്‍ മഡിയന്‍ ജംഗ്ഷന്‍ വരെ എല്ലാവിധ വാഹന ഗതാഗതവും നിരോധിച്ചിട്ടുണ്ട്. ചന്ദ്രഗിരി റോഡിലൂടെ തെക്കോട്ട് പോകുന്ന വാഹനങ്ങള്‍ മഡിയന്‍ ജംഗ്ഷനില്‍ നിന്നും കിഴക്ക് മൂലക്കണ്ടം വഴിയും വടക്കോട്ട് പോകുന്നവര്‍ മൂലക്കണ്ടം വഴി പടിഞ്ഞാറോട്ടും യാത്രചെയ്ത് മഡിയന്‍ ജംഗ്ഷനില്‍ എത്തി യാത്ര തുടരണം.
പ്രകടനം കോട്ടച്ചേരി സര്‍ക്കിളില്‍ നിന്നും പുതിയകോട്ട ഭാഗത്തേക്ക് വരുന്നതുവരെ ബസുകള്‍ക്ക് സ്മൃതി മണ്ഡപം വരെ യാത്ര ചെയ്യാവുന്നതും തിരികെ പുതിയ ബസ് സ്റ്റാന്റിലെത്തി കൂളിയങ്കാല്‍ ദേശീയപാത വഴി വടക്കോട്ടും കാഞ്ഞങ്ങാട് സൗത്ത് വഴി തെക്കോട്ടും യാത്ര തുടരേണ്ടതാണ്. പുതിയകോട്ടയില്‍ നിന്നും കോട്ടച്ചേരി വഴിയുള്ള സ്വകാര്യ വാഹനയാത്ര വൈകിട്ട് മൂന്ന് മണിക്ക് ശേഷം ഒഴിവാക്കണം. നാലു മണിക്ക് ശേഷം ബസുകള്‍ ഉള്‍പ്പടെ വടക്കോട്ടു പോകുന്ന വാഹനങ്ങള്‍ പുതിയ ബസ് സ്റ്റാന്റ് കൂളിയങ്കാല്‍ വഴി ദേശീയപാത വഴി യാത്ര തുടരണം. റെയില്‍വെ സ്റ്റേഷന് പടിഞ്ഞാറ് വശം പോകേണ്ടവര്‍ പോലീസ് സ്റ്റേഷന്‍, കുശാല്‍ നഗര്‍ വഴി പോകണം. മാവുങ്കാല്‍ വഴി കോട്ടച്ചേരി, പഴയ ബസ് സ്റ്റാന്റ്, അലാമിപ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് നിയന്ത്രണമില്ല.

Post a Comment
0 Comments