Type Here to Get Search Results !

Bottom Ad

ടെലഫോണിന് അപേക്ഷ നല്‍കിയ ടാക്സ് കണ്‍സള്‍ട്ടന്റിന് കിട്ടിയത് ഇല്ലാത്ത ബില്ലും ജപ്തി നോട്ടീസും

കാഞ്ഞങ്ങാട് (www.evisionnews.in): പുതിയ ടെലഫോണിന് അപേക്ഷ നല്‍കി കാത്തിരുന്ന ടാക്സ് കണ്‍സള്‍ട്ടന്റ് സ്ഥാപന ഉടമക്ക് ടെലിഫോണിന് പകരം കിട്ടിയത് ഇല്ലാത്ത ബില്ലും ജപ്തി നോട്ടീസും. കാഞ്ഞങ്ങാട് ടെലിഫോണ്‍ എക്സ്ചേഞ്ചിനു സമീപം ടാക്സ് കണ്‍സള്‍ട്ടന്റ് സ്ഥാപനം നടത്തുന്ന അമ്പലത്തുകരയിലെ എം. രജനിയെയാണ് ചെയ്യാത്ത കുറ്റത്തിന് നിയമനടപടിയുടെ പേരില്‍ വട്ടംകറക്കുന്നത്.

കഴിഞ്ഞ വര്‍ഷം ആഗസ്തിലാണ് പുതിയ ടെലിഫോണ്‍ കണക്ഷന് വേണ്ടി അപേക്ഷ സമര്‍പ്പിച്ചത്. അപേക്ഷ നല്‍കിയതിനുശേഷം അധികൃതര്‍ ബന്ധപ്പെട്ടിരുന്നില്ല. അതിനിടെയാണ് 2015 സപ്തംബര്‍ ഒന്നുമുതല്‍ 30 വരെയുള്ള ബില്ല് ലഭിച്ചത്. ബില്ലില്‍ 1726 രൂപയാണുള്ളത്. എന്നാല്‍ ടെലിഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയിരുന്നില്ല. ഇതേതുടര്‍ന്ന് അധികൃതരെ സമീപിച്ചപ്പോള്‍ കാര്യമാക്കേണ്ടതില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. തൊട്ടുപിന്നാലെ ബി.എസ്.എന്‍.എല്ലിന് 1225 രൂപ കുടിശ്ശിക വരുത്തിയിട്ടുണ്ടെന്നും അടച്ചില്ലെങ്കില്‍ റവന്യൂ റിക്കവറി അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന മുന്നറിയിപ്പും രേഖാമൂലം കിട്ടി. താലൂക്ക് കോടതി സമുച്ചയത്തില്‍ നടക്കുന്ന ലോക് അദാലത്തില്‍ പങ്കെടുത്ത് കേസ് ഒത്തുതീര്‍ക്കാനുള്ള നോട്ടീസാണ് ഏറ്റവും ഒടുവിലായി കിട്ടിയത്. 

Post a Comment

0 Comments

Top Post Ad

Below Post Ad