കാഞ്ഞങ്ങാട് (www.evisonnews.in): നിര്‍മാണം പുരോഗമിക്കുന്ന കെ.എസ്.ടി.പി റോഡില്‍ വീണ് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന നഗരസഭാംഗത്തിന്റെ താടിയെല്ല് പൊട്ടി. ബി.ജെ.പി നേതാവും കാഞ്ഞങ്ങാട് നഗരസഭാ കൗണ്‍സിലറുമായ സി.കെ വത്സലനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മംഗളൂരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. താടിയെല്ലിനും കാല്‍മുട്ടിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
ആലാമിപ്പിള്ളി ബസ് സ്റ്റാന്റിനടുത്ത കള്‍വര്‍ട്ടിന് മുമ്പിലെ റോഡിലാണ് അപകടമുണ്ടായത്. കള്‍വര്‍ട്ട് പണിയുന്നതിന്റെ ഭാഗമായി നിലവിലുള്ള റോഡ് അടച്ചിരുന്നു. ഇതിന് പകരം ഗതാഗതത്തിന് താല്‍കാലിക സൗകര്യം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഈ വഴിയില്‍ വെള്ളവും കരിങ്കല്‍ പൊടിയും കെട്ടിക്കിടക്കുന്നതിനാല്‍ ഒരാഴ്ചക്കുള്ളില്‍ പതിനഞ്ചോളം ബൈക്കുകളാണ് അപകടത്തില്‍പെട്ടത്.
Keywords: Kasaragod-kstp-accident-municipal-councelor

Post a Comment
0 Comments