പെരിയ (www.evisionnews.in): വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കൊള്ളയടിച്ചു. പെരിയ വയറവള്ളിയിലെ മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥന്‍ ദുര്‍ഗാപ്രസാദിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ദുര്‍ഗാപ്രസാദും കുടുംബവും വെള്ളിയാഴ്ച വീടുപൂട്ടി ഭാര്യാഗൃഹത്തിലേക്ക് പോയതായിരുന്നു. ശനിയാഴ്ച വൈകിട്ട വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മുന്‍വശത്തെ വാതില്‍ കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. അലമാരയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ സൂക്ഷിച്ച 25 പവന്‍ സ്വര്‍ണ്ണാഭരണങ്ങളാണ് കവര്‍ന്നത്. ദുര്‍ഗാപ്രസാദിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords; Kasaragod-news-theft-home-gold
Post a Comment
0 Comments