മുള്ളേരിയ (www.evisionnews.in): എന്‍ഡോസള്‍ഫാന്‍ വിഷബാധയേറ്റവരുടെ പട്ടികയിലുള്ള കുട്ടികളുടെ പിതാവ് വീട്ടിനുള്ളില്‍ കെട്ടിത്തൂങ്ങി ജീവനൊടുക്കി. കിന്നിംഗാര്‍ ചിപ്‌ളിക്കൊട്ടയിലെ ജഗന്നാഥാ (52)ണ് മരിച്ചത്. വാണിനഗര്‍ ഹെല്‍ത്ത് സെന്റര്‍ ജീവനക്കാരനാണ്. വിദ്യാര്‍ത്ഥികളായ മക്കളുടെ ചികിത്സക്ക് വേണ്ടി യാതന തിന്നുന്ന ജഗന്നാഥന്‍ കടക്കെണിയിലകപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. കുടുംബം പുലര്‍ത്താന്‍ വലിയ കഷ്ടപ്പാടാണ് നേരിട്ടുവന്നിരുന്നത്. ഭാര്യ രേവതി. മക്കള്‍ ഹരികിരണ്‍, ഹരിസ്മിത.
Keywords; Kasaragod-news-suicide-endosulfan

Post a Comment
0 Comments