കാസര്‍കോട് (www.evisionnews.in): കമ്പാര്‍ പെരിയടുക്കയില്‍ ടൗണ്‍ പോലീസ് നടത്തിയ കഞ്ചാവ് വേട്ടയില്‍ ഒന്നരക്കിലോ കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവ് സൂക്ഷിച്ച പെരിയടുക്കയിലെ സിദ്ദീഖി (29)നെ പോലീസ് അറസ്റ്റ് ചെയ്തു. മംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് സിദ്ദീഖ് പോലീസില്‍ മൊഴിനല്‍കി. ഇയാള്‍ മറ്റൊരു കേസില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Post a Comment
0 Comments