മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in) : ഭക്ഷ്യ സുരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തി കിട്ടാനായി ഓഫീസുകളില്‍ കയറിയിറങ്ങുന്നതിനിടയിലാണ് കേന്ദ്ര സര്‍ക്കാര്‍ 1000, 500 രൂപ അസാധുവാക്കിയത്. പിന്നീട് ആളുകള്‍ ബാങ്കുകള്‍, പോസ്റ്റ് ഓഫീസ്, എ.ടി.എം കൗണ്ടറുകള്‍ എന്നിവിടങ്ങളിലായി ക്യൂവില്‍ നിന്ന് കഷ്ടപ്പെടുകയായിരുന്നു.
ഇതിന്റെ ദുരിതത്തില്‍ നിന്നും മോചനം ലഭിക്കുന്നതിന് മുമ്പെ സംസ്ഥാന സര്‍ക്കാരിന്റെ മറ്റൊരു ഉത്തരവും ഇറങ്ങി. ഇപ്പോള്‍ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ വാങ്ങുന്നവര്‍ എത്രയും പെട്ടെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ചെന്ന് എത്ര ഭുമി യുണ്ടെന്നും ഇനി മുതല്‍ പെന്‍ഷന്‍ എങ്ങനെ ലഭിക്കണമെന്നടക്കമുള്ള വിവരങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം നല്‍കണമെന്നാണ് പുതിയ ഉത്തരവ്. വിധവകള്‍, വികലാംഗര്‍, കര്‍ഷക തൊഴിലാളികള്‍, വാര്‍ദ്ധക്യ കാല പെന്‍ഷന്‍ വാങ്ങുന്നവര്‍ എന്നിവരാണ് സത്യപ്രസ്താവന നല്‍കേണ്ടത്. പണത്തിനുള്ള നെട്ടോട്ടവും റേഷന്‍ അരി ബഹു ഭുരിഭാഗം കുടുംബങ്ങള്‍ക്ക് നിര്‍ത്തലാക്കിയതിന്റെ പ്രയാസങ്ങള്‍ക്കിടയിലാണ് പെന്‍ഷന്‍ തുകയും നഷ്ടപ്പെടുമെന്ന ആശങ്കയുയര്‍ത്തിയത്.
പെന്‍ഷന്‍ നിലനിര്‍ത്തുന്നതിനുള്ള പരക്കം പാച്ചിലിലാണ് ഇപ്പോള്‍ പലരും. പെന്‍ഷന്‍ ഗുണഭോക്താക്കളെ സഹായിക്കുന്നതിനായി മൊഗ്രാല്‍ പുത്തുര്‍ ടൗണില്‍ പതിനഞ്ചാം വാര്‍ഡ് ലീഗ്, യൂത്ത് ലീഗ് ,എം.എസ്.എഫ് പ്രവര്‍ത്തകര്‍ ഹെല്‍പ്പ് ഡെസ്‌ക് നടത്തി.പഞ്ചായത്ത് പ്രസിഡണ്ട് എ.എ. ജലീല്‍ ഉത്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ഫൗസിയ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മാഹിന്‍ കുന്നില്‍, പി.ബി.അബ്ദുല്‍ റഹിമാന്‍, ഹംസ പുത്തൂര്‍, മുഹമ്മദ് പള്ളത്തി, കെ.ബി. അഷ്‌റഫ് , അംസുമേനത്ത്, അന്‍സാഫ് കുന്നില്‍, ബഷീര്‍ പൗര്‍, മുബശ്ശീര്‍, ഹുസൈന്‍. ലത്തീഫ്, മുഹമ്മദ് മൂല. കെ.ബി.ഇബ്രാഹിം ഹാജി, ഉനൈസ്, സിദ്ധീക്ക് ആരിക്കാടി, ഷുഹൈദ്, റഫീഖ് ,സിദ്ധീഖ് കൊക്കടം, ഡി.പി ഷാഫി, ഷാഫി, മഹമൂദ്, ആരിഫ്, തുടങ്ങിയവര്‍ സംബന്ധിച്ചു.

Post a Comment
0 Comments