Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്ന് പരാതി; രണ്ടു കാറുകള്‍ പോലീസ് കസ്റ്റഡിയില്‍


കാസര്‍കോട് (www.evisionnews.in): ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമമെന്നു പരാതി. കാസര്‍കോട് ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിയെ ചൊവ്വാഴ്ച ഉച്ചയ്ക്കു നാനോ കാറില്‍ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രണ്ടുകാറുകള്‍ കസ്റ്റഡിയിലെടുത്തു. വര്‍ക്കുഷോപ്പില്‍ കയറ്റിവച്ച നിലയിലായിരുന്നു കാര്‍. മറ്റൊരു നാനോ കാര്‍ പെര്‍ള ചെക്ക് പോസ്റ്റില്‍ നിന്നും കണ്ടെടുത്തു.

ജില്ലയില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പരാതി തുടര്‍ക്കഥയാകുന്ന സാഹചര്യത്തില്‍ ഇതേക്കുറിച്ച് ജില്ലാ പോലീസ് ചീഫിന്റെ നിയന്ത്രണത്തിലുള്ള സ്‌ക്വാഡ് അന്വേഷണം ഊര്‍ജിതമാക്കി. കളനാട്ടെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ കാറിലെത്തിയ സംഘം തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചതായും പരാതിയുണ്ട്.


keywords:kasaragod-kidnap-attempt-car-custody

Post a Comment

0 Comments

Top Post Ad

Below Post Ad