Type Here to Get Search Results !

Bottom Ad

കൊപ്പല്‍ അബ്ദുല്ല അന്തരിച്ചു


കാസര്‍കോട് (www.evisionnews.in): കാസര്‍കോട്ടുകാരുടെ പ്രിയങ്കരനായ ജനനേതാവ് കൊപ്പല്‍ അബ്ദുല്ല അന്തരിച്ചു. നെല്ലിക്കുന്ന് സ്വദേശിയാണ്. 65 വയസായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രയിലായിരുന്നു അന്ത്യം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെയും ഇന്ത്യന്‍ നാഷണല്‍ ലീഗിന്റെയും ജില്ലയിലെ അമരക്കാരിലൊരാളായിരുന്നു.

വിവിധഘട്ടങ്ങളിലായി 25 വര്‍ഷം കാസര്‍കോട് നഗരസഭ കൗണ്‍സിലറായിരുന്നു. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിനെയും അഖിലേന്ത്യ മുസ്ലിം ലീഗിനെയും ഇന്ത്യന്‍ നാഷണല്‍ ലീഗിനെയും പ്രതിനിധീകരിച്ച് നഗരസഭാംഗമായ മറ്റാര്‍ക്കുമില്ലാത്ത അപൂര്‍വ്വതയും കൊപ്പലിന്റെ പൊതുപ്രവര്‍ത്തന സരണിയിലുണ്ട്. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും തന്റേതായ കൊപ്പല്‍ ടച്ച് അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നു. കാസര്‍കോട് ഗവ ഹൈസ്‌കൂളിലും തളങ്കര മുസ്ലിം ഹൈസ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. നഗരത്തിലെ ഫിര്‍ദൗസ് ബസാറില്‍ കൊപ്പല്‍ എക്‌സ്പ്രസ്സ് എന്ന ഹെല്‍പ് ലൈന്‍ സ്ഥാപനം നടത്തിവരികയായിരുന്നു. മയ്യിത്ത് രാത്രി നെല്ലിക്കുന്ന് വസതിയില്‍ എത്തിക്കും. ഖബറടക്കം രാവിലെ നെല്ലിക്കുന്ന് മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദ് പരിസരത്ത്.

നെല്ലിക്കുന്നിലെ കൊപ്പല്‍ അബ്ദുല്‍ ഖാദറിന്റെയും ഫാത്തിമയുടെയും മകനാണ്. ഭാര്യ: സുഹറ. സറീന, സിയാന, ഷാഹിന, റിഷാദ്, സബീബ മക്കളാണ്. മരുമക്കള്‍: നാസര്‍, ഇംത്യാസ്, ആസിഫ്, പരേതനായ മുത്തലിബ്, ദില്‍ഷാന. സഹോദരങ്ങള്‍: ജമീല, ഖദീജ, ഹാജറ, സുബൈദ, ആയിഷ.


Keywords: Kasaragod-news-koppal-abdulla-iuml-inl






Post a Comment

0 Comments

Top Post Ad

Below Post Ad