ഖത്തര്‍ (www.evisionnews.in): ഖത്തര്‍ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ കാരുണ്യ വര്‍ഷം പദ്ധതിയുടെ മൂന്നാമത്തെ പരിപാടിയായ കാസര്‍കോടന്‍ മഹിമ കുടുംബ സംഗമം ഡിസംബര്‍ 16ന് റിമഡി ഓഡിട്ടോറിയത്തില്‍ നടത്തുവാന്‍ തീരുമാനിച്ചു. വിവിധ കലാപരിപാടികളും പാചകക മത്സരങ്ങളും നടത്താനും യോഗം തീരുമാനിച്ചു.
പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം അധ്യക്ഷത വഹിച്ചു. കെ.എസ് മുഹമ്മദ്, എം.ബി ബഷീര്‍, ആദം കുഞ്ഞി തളങ്കര, കെ.എസ് അബദുള്ള, ഖാദര്‍ ഉദുമ, ബഷീര്‍ ചെര്‍ക്കള, നാസര്‍ കൈതക്കാട്, ഷംഷുദ്ദീന്‍ ഉദിനൂര്‍, സിദീഖ് മണിയംപാറ, മജീദ് ചെമ്പിരിക്ക , സമീര്‍ ഉടുബുതല, മുഹമ്മദ് ബായാര്‍, ഷാനിഫ് പൈക്ക , നുറുദ്ദീന്‍ പടന്ന, റസാഖ് കല്ലട്ടി, അന്‍വര്‍ തൃക്കരിപ്പൂര്‍, റഫീഖ് മാങ്ങാട് സംബന്ധിച്ചു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ എന്‍. ബഷീര്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി സാദിഖ് പാകൃാര നന്ദിയും പറഞ്ഞു.

Post a Comment
0 Comments