Type Here to Get Search Results !

Bottom Ad

പോലീസ് കാവലില്‍ ഉപേന്ദ്രന്‍ വധക്കേസ് വിചാരണ ജില്ലാ കോടതിയില്‍ തുടങ്ങി


കാസര്‍കോട് (www.evisionnews.in): വാടകയ്ക്കു വിളിച്ചു കൊണ്ടുപോയി ഓട്ടോ ഡ്രൈവറെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജില്ലാ കോടതിയില്‍ തുടങ്ങി. തിരുവനന്തപുരം വേങ്ങാട് സ്വദേശിയും പന്നിപ്പാറയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായിരുന്ന ഉപേന്ദ്ര (26)നെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്)യില്‍ കനത്ത പോലീസ് കാവലില്‍ ആരംഭിച്ചത്.

2011 ജനുവരി 24നാണ് കാസര്‍കോട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയ്ക്കു സമീപത്തെ സ്റ്റാന്റിലെ ഡ്രൈവറായിരുന്ന ഉപേന്ദ്രന്‍ കൊല്ലപ്പെട്ടത്. സംഭവ ദിവസം രാത്രി ഓട്ടോ വാടകയ്ക്കു വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. അണങ്കൂര്‍, ടിപ്പുനഗറിലെ ഖൈസല്‍ കെ (22), പച്ചക്കാട്ടെ കെ.എ അബ്ദുല്‍ നാസര്‍(30), കൊല്ലമ്പാടിയിലെ എ. റഹ്മാന്‍ ഫദലു (24), ആരിക്കാടി കൊട്യമ്മയിലെ സി അബ്ദുള്ള എന്ന അന്തുഞ്ഞി (30), നെല്ലിക്കുന്നിലെ കെ.എം റിഷാല്‍ (19), അണങ്കൂര്‍ ടി.വി സ്റ്റേഷന്‍ റോഡിലെ എം. നൗഷാദ്(19), എരിയാല്‍ കുളങ്കരയിലെ ഇബ്രാഹിം ഖലീല്‍ എന്ന ഖലീല്‍(25), തളങ്കര സിറാമിക്സ് റോഡിലെ ഷേഖ് മുഹമ്മദ് നവാസ്(33) എന്നിവരാണ് കേസിലെ പ്രതികള്‍. 

കാസര്‍കോട് സി.ഐയായിരുന്ന പി. ബാലകൃഷ്ണന്‍ നായരാണ് ഉപേന്ദ്രന്‍ വധകേസ് അന്വേഷിച്ചത്. 58 സാക്ഷികളുണ്ട്. വിചാരണ പരിഗണിച്ച് കോടതി പരിസരത്ത് വിദ്യാനഗര്‍ സി.ഐ ബാബുപെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ കനത്ത പോലീസ് കാവല്‍ ഏര്‍പ്പെടുത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad