കാസര്‍കോട് (www.evisionnews.in): കേന്ദ്ര -സംസ്ഥാന സര്‍ക്കാറിന്റെ വികല നയങ്ങള്‍ക്കും ജനദ്രോഹ നടപടികള്‍ക്കുമെതിരെ സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കര്‍ഷക ധര്‍ണ 30ന് രാവിലെ 10.30ന് കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ നടക്കും. കേന്ദ്ര സര്‍ക്കാര്‍ നോട്ട് നിരോധനം നടപ്പിലാക്കിയതോടെ കാര്‍ഷിക മേഖല സ്തംഭനാവസ്ഥയിലും കര്‍ഷകര്‍ ദുരിതത്തിലും ആയിരിക്കുകയാണ്. കര്‍ഷകരുടെ കാര്യത്തില്‍ തെരഞ്ഞെടുപ്പ് സമയത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങള്‍ ജലരേഖയായി മാറിയെന്നും യോഗം കുറ്റപ്പെടുത്തി.
സംസ്ഥാന കൗണ്‍സില്‍ അംഗം എ.എ അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. സി.എ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റസാഖ് ബെദിര സ്വാഗതം പറഞ്ഞു. ടി.എ അബൂബക്കര്‍ ഹാജി, ഹമീദ് ചേരങ്കൈ, ബി.എ അബ്ദുല്ലക്കുഞ്ഞി ഹാജി, ബി.കെ അബാസ് ഹാജി, ബി.എ സൈനുദ്ദീന്‍ ബെദിര, വെല്‍ക്കം മുഹമ്മദ്, ബിഎംസി ബഷീര്‍ പ്രസംഗിച്ചു.
Keywords: Kasaragod-news-karshaka-dharna
Post a Comment
0 Comments