Type Here to Get Search Results !

Bottom Ad

ജില്ലയിൽ സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് 24 വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാം: കളക്ടര്‍


കാസർകോട് :(www.evisionnews.in) വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായുളള എല്ലാ ഇടപാടുകള്‍ക്കും ഈ മാസം 24 വരെ  500, 1000 രൂപയുടെ   പഴയ നോട്ടുകള്‍ സ്വീകരിക്കുമെന്ന് ജില്ലാകളക്ടര്‍ കെ ജീവന്‍ബാബു  അറിയിച്ചു.  പഞ്ചായത്ത്, വില്ലേജ്, താലൂക്ക് ഓഫീസുകള്‍,  വാട്ടര്‍ അതോറിറ്റി,  കെ എസ് ഇ ബി, കെ എസ് എഫ് ഇ, വാണിജ്യ നികുതി ഓഫീസുകള്‍, വിവിധ ബോര്‍ഡുകള്‍, ക്ഷേമനിധി സ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാറിന്  ലഭിക്കേണ്ട എല്ലാ ഫീസും പിഴയും പഴയ നോട്ടില്‍ സ്വീകരിക്കും. പളളികളിലും അമ്പലങ്ങളിലും കിട്ടുന്ന തുകയും  ബാങ്കുകള്‍ സ്വീകരിക്കും.  സ്‌കൂള്‍, കോളേജ് ഫീസുകളും സര്‍ക്കാര്‍ ആശുപത്രികളിലെ പരിശോധന ചികിത്സാ ചെലവുകളും  പഴയ  നോട്ടില്‍ 24 വരെ നല്‍കാം.  ഇതു സംബന്ധിച്ച് പരാതികളുണ്ടെങ്കില്‍  ജില്ലാകളക്ടറെ അറിയിക്കണം. വരും ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കാവശ്യമായ ചെറിയ തുകകള്‍ക്കുളള നോട്ടുകള്‍ സുലഭമായി ലഭ്യമാക്കുതിന് ആവശ്യമായ നടപടികള്‍ ബാങ്കുകള്‍ സ്വീകരിക്കണമെന്ന്  ജില്ലാ കളക്ടര്‍ അറിയിച്ചു.
ജില്ലയിലെ കറന്‍സി നോട്ടുകളുടെ ലഭ്യത സംബന്ധിച്ച് അവലോകനം നടത്താന്‍ ജില്ലാകളക്ടറുടെ നേതൃത്വത്തില്‍ ലീഡ് ബാങ്ക് കോഫറന്‍സ് ഹാളില്‍  ബാങ്ക് മാനേജര്‍മാരുടെ യോഗം ചേര്‍ന്നു.  യോഗത്തില്‍ ഡെപ്യൂട്ടി  കളക്ടര്‍ (ആര്‍ ആര്‍) എന്‍ ദേവിദാസ്, ലീഡ് ബാങ്ക് മാനേജര്‍ സി എസ് രമണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.





keywords-24 to- use the old notes-distict collector-information-overview-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad