കാസർകോട് : (www.evisionnews.in)നോട്ടുകളുടെ ക്ഷാമം പരിഹരിക്കാന്‍ അക്ഷയ കേന്ദ്രങ്ങൾ കിയോസ്‌കുകള്‍. ജില്ലയില്‍ 18 അക്ഷയ കേന്ദ്രങ്ങളിലാണ് വിവിധ ബാങ്കുകളുടെ സഹകരണത്തോടെ എ ടി എം മാതൃകയിലുളള കിയോസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നത്. കാലിക്കടവ്, കൊടക്കാട്, കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ്, മൊഗ്രാൽ എന്നിവിടങ്ങളില്‍ എസ് ബി ഐ യുടെയും കടുമേനി, വിദ്യാനഗര്‍, ബന്തടുക്ക, കുണ്ടംകുഴി, കുറ്റിക്കോല്‍, കാസര്‍കോട് ടെലഫോണ്‍ ഭവന് സമീപം, മാലോം, കോളിച്ചാല്‍, രാജപുരം എന്നിവിടങ്ങളില്‍ എസ് ബി ടി യുടെയും പനയാല്‍(പഞ്ചാബ് നാഷണല്‍ ബാങ്ക്), എരികുളം (വിജയ ബാങ്ക്), അഡൂര്‍ (ഗ്രാമീണ ബാങ്ക്), പടുപ്പ്( സൗത്ത് ഇന്ത്യന്‍ ബാങ്ക്), രാംദാസ് നഗര്‍ (സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ) എന്നീ ബാങ്കുകളുടെ സഹകരണത്തോടെയാണ് കിയോസ്‌ക് സേവനം. എടി എം കാര്‍ഡുകള്‍ അക്ഷയ കേന്ദ്രങ്ങളിലെ മെഷീനില്‍ സ്‌ക്രാച്ച് ചെയ്ത് 2500 രൂപ വരെ പിന്‍വലിക്കാം. എ ടി എം കാര്‍ഡില്ലാത്തവര്‍ക്ക് ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടെങ്കില്‍ ഫിങ്കര്‍ പ്രിന്റ് മുഖേനയും പണം പിന്‍വലിക്കാവുന്നതാണ്.
keywords-kasaragod-note solve-kiosk-akshaya

Post a Comment
0 Comments