Type Here to Get Search Results !

Bottom Ad

ജില്ലയിൽ സാക്ഷരതാ മിഷൻ പരിസ്ഥിതി സർവ്വെ ആരംഭിച്ചു


മുളിയാർ:(www.evisionnews.in) സംസ്ഥാന സാക്ഷരതാ മിഷൻ ആവിഷ്കരിച്ച പരിസ്ഥിതി സാക്ഷരതാ സർവ്വെയുടെ ജില്ലാതല ഉദ്ഘാടനം  മുളിയാർ പഞ്ചായത്ത് മല്ലംവാർഡിലെ എൻഡോസൾഫാൻ രോഗബാധിതൻ തെക്കെപ്പള്ള ഉണ്ണികൃഷ്ണന്റെ വീട്ടിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി.ബഷീർ ഗ്രാമപഞ്ചായത്ത് അംഗം അനീസ മൻസൂർ മല്ലത്തിന് ഫോറം കൈമാറി ഉൽഘാടനം ചെയ്തു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പ്രശാന്ത് കുമാർ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നബീസ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു.  കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദുശ്രീധരൻ,പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജസീല അസ്ലം ,കൃഷ്ണൻ ചേടിക്കാൽ, വേണുകുമാർ മാസ്റ്റർ, ബി.സി.കുമാരൻ,  ഹസൈൻമാസ്റ്റർ, സാക്ഷരതാ പ്രേരക് പുഷ്പ, നോഡൽ പ്രേരക് തങ്ക മണി, അബ്ബാസ് കോൾച്ചപ്പ്  എന്നിവർ സംബന്ധിച്ചു.




keywords-environment survey-literacy Mission-district inaugration-muliyar

Post a Comment

0 Comments

Top Post Ad

Below Post Ad