Type Here to Get Search Results !

Bottom Ad

മംഗളൂരുവിലെ പ്രമുഖ ഫുട്‌ബോള്‍ താരവും കോച്ചുമായ ടി.എ റഹ്മാന്‍ അന്തരിച്ചു

മംഗളൂരു (www.evisionnews.in): പ്രമുഖ ഫുട്‌ബോള്‍ താരവും കോച്ചുമായ ടി.എ റഹ്മാന്‍ അന്തരിച്ചു. 74 വയസായിരുന്നു. ഞായറാഴ്ച രാവിലെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 1960കളില്‍ മുംബൈയിലെ പ്രമുഖ ഫുട്‌ബോള്‍ കളിക്കാരനായിരുന്നു. ദേശസാത്കൃത ബാങ്കിലെ ഉദ്യോഗസ്ഥനായിരുന്ന റഹ്മാന്‍ 1964ല്‍ മഹാരാഷ്ട്രക്ക് വേണ്ടി സന്തോഷ് ട്രോഫിക്ക് കളിച്ചു. നേരത്തെ നഗരത്തിലെ ബന്തറില്‍ ടൗണ്‍ കോംപൗണ്ടിലായിരുന്നു താമസം. ആറു മക്കളുണ്ട്. ഇപ്പോള്‍ തൊക്കോട്ടുവിലെ ബബ്ബുക്കട്ടയിലാണ് താമസം. കര്‍ണാടകയിലെ തീരദേശ ജില്ലകളില്‍ കാല്‍പന്ത് കളിയുടെ പ്രചാരണത്തിനും വ്യാപനത്തിനും മുന്‍ നിരയില്‍ പ്രവര്‍ത്തിച്ച കായിക താരമാണ് റഹ്മാനെന്ന് ദക്ഷിണ കന്നട ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് ബി.എം അസ്ലം പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad