Type Here to Get Search Results !

Bottom Ad

പിണറായി മന്ത്രിസഭയില്‍ അഴിച്ചുപണി; എം എം മണി വൈദ്യുതി മന്ത്രി ; എ സി മൊയ്തീന് വ്യവസായം

തിരുവനന്തപുരം (www.evisionnews.in): പിണറായി വിജയന്‍ മന്ത്രിസഭയില്‍ വന്‍ അഴിച്ചുപണി. ഞായറാഴ്ച എ കെ ജി സെന്ററിൽ ചേർന്ന സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം എം മണി വൈദ്യുതി മന്ത്രിയാകും. സഹകരണ വകുപ്പിന്റെ ചുമതലയുള്ള എ സി മൊയ്തീനാണ് പുതിയ വ്യവസായ മന്ത്രി. 

ഇ പി ജയരാജന്‍ കൈകാര്യം ചെയ്ത സ്‌പോര്‍ട്‌സും എ സി മൊയ്തീനായിരിക്കും. സഹകരണം, ടൂറിസം, ദേവസ്വം, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതല കടകംപള്ളിക്ക് നല്‍കും. കേന്ദ്രസര്‍ക്കാരിന്റെ നയം മൂലം കടുത്ത പ്രതിസന്ധി നേരിടുന്ന സഹകരണമേഖലയുടെ ചുമതലയും കൂടിയാണ് കടകംപള്ളിക്ക് നൽകുന്നത്.

സംസ്ഥാന സമിതി ഇക്കാര്യങ്ങള്‍ തീരുമാനിച്ചതോടെ ഇപി ജയരാജന്‍ സംസ്ഥാന സമിതിയില്‍നിന്ന് വിട്ടുനിന്നാതായും റിപ്പോര്‍ട്ടുണ്ട്. സ്പീക്കർ ശ്രീരാമകൃഷ്ണൻ മന്ത്രിയാകുമെന്നും സുരേഷ് കുറുപ്പ് സ്‌പീക്കറാകുമെന്നും പ്രചരണം നടക്കുന്നിടെയാണ് ഇവർ ഇരുവരുമില്ലാതെ മന്ത്രിസഭ അഴിച്ചു പണിതത്.


keywords:kerala-thiruvananthapuram-pinaray-cabinet-reshuffle

Post a Comment

0 Comments

Top Post Ad

Below Post Ad