പെര്‍ള (www.evisionnews.in): ഏഴര ലിറ്റര്‍ കര്‍ണ്ണാടക നിര്‍മിത മദ്യവുമായി ബസ് യാത്രക്കാരന്‍ അറസ്റ്റില്‍. മൗവ്വാര്‍ മല്ലമൂലയിലെ ബാബു (46)വാണ് അറസ്റ്റിലായത്. പെര്‍ള ചെക്ക്പോസ്റ്റിന് സമീപം എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനക്കിടെയാണ് 750 മില്ലിയുടെ പത്ത് കുപ്പി മദ്യം പിടികൂടിയത്. ശനിയാഴ്ച വൈകിട്ടാണ് സംഭവം. കര്‍ണ്ണാടകയില്‍ നിന്നുള്ള സ്വകാര്യ ബസില്‍ പെര്‍ള ഭാഗത്തേക്ക് വരികയായിരുന്നു ബാബു.

Post a Comment
0 Comments