Type Here to Get Search Results !

Bottom Ad

യുവാവിനെ തടഞ്ഞുവെച്ച് വെട്ടിപ്പരിക്കേല്‍പിച്ചു

ബന്തിയോട് (www.evisionnews.in): നടന്നുപോവുകയായിരുന്ന യുവാവിനെ തടഞ്ഞുവെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഷിറിയയിലെ അബൂബക്കര്‍ സിദ്ദീഖി (23)നാണ് വെട്ടേറ്റത്. കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ കടയിലേക്ക് സാധനം വാങ്ങാന്‍ പോകുമ്പോഴാണ് അക്രമമുണ്ടായത്. ബന്ധുവായ ഒരു സ്ത്രീയെ ചീത്ത വിളിച്ചതിനെ ചോദ്യം ചെയ്ത വിരോധത്തില്‍ സിദ്ദിഖും ഒരാളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് അക്രമമെന്നാണ് കരുതുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad