Type Here to Get Search Results !

Bottom Ad

പുതിയ 500 നോട്ട് എത്തി: വിതരണം വൈകും

തിരുവനന്തപുരം (www.evisionnews.in): കാത്തിരുന്ന പുതിയ 500 രൂപയുടെ നോട്ടുകള്‍ കേരളത്തിലെത്തിയതായി റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വിമാനമാര്‍ഗം തലസ്ഥാനത്തെത്തിയ നോട്ടുകള്‍ എത്തിയെങ്കിലും എന്നു വിതരണം തുടങ്ങണമെന്ന് റിസര്‍വ് ബാങ്ക് തീരുമാനിച്ചിട്ടില്ല. പഴയ 500 രൂപ നോട്ടും പുതിയ 500 രൂപയും തമ്മില്‍ സോഫ്റ്റ്‌വെയറില്‍ എങ്ങനെ തരംതിരിച്ചു രേഖപ്പെടുത്തുമെന്ന ആലോചനയിലാണു റിസര്‍വ് ബാങ്ക്.

ചില ബാങ്കുകള്‍ പുതിയ നോട്ടിന് '500ന്യൂ' എന്ന പേരു നല്‍കിയിട്ടുണ്ട്. 2000 രൂപ മുമ്പ് ഇല്ലാതിരുന്ന നോട്ടായതിനാല്‍ സോഫ്റ്റ് വെയറില്‍ മാറ്റം ആവശ്യമില്ലായിരുന്നു. നാസിക്കില്‍ നിന്നെത്തിയ നോട്ടുകള്‍ എത്രയാണെന്നു റിസര്‍വ് ബാങ്ക് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ച് രണ്ടു മൂന്ന് ദിവസത്തിന് ശേഷമേ നോട്ടുകള്‍ ചെസ്റ്റുകളിലെത്തിച്ച് വിതരണം സാധ്യമാകൂ.

അതേസമയം, നോട്ടുക്ഷാമം കഴിഞ്ഞ സംസ്ഥാനത്തെ ബാങ്കുകളില്‍ അതിരൂക്ഷമായിരുന്നു. മുമ്പു പിന്‍വലിച്ച നോട്ടുകളും അധികം ചെലവില്ലാതിരുന്ന നാണയങ്ങളുമാണ് ഇപ്പോള്‍ ബാങ്കുകള്‍ വിതരണം ചെയ്യുന്നതില്‍ ഏറെയും. എസ്.ബി.ഐയുടെയും എസ്.ബി.ടിയുടെയും പകുതിയോളം എ.ടി.എമ്മുകള്‍ മാത്രമാണ് ഭാ
Tags

Post a Comment

0 Comments

Top Post Ad

Below Post Ad