കോഴിക്കോട് (www.evisionnews.in): കള്ളപ്പണം ആരോപിച്ച് സഹകരണ മേഖലയില്‍ സാമ്പത്തിക നിയന്ത്രണ മേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന ബി.ജെ.പി നേതാവ് പി.പി മുകുന്ദന്‍. സഹകരണ മേഖലയില്‍ മുഴുവന്‍ കള്ളപ്പണമാണെന്ന് പറയുന്നത് ശരിയല്ല. വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍. നിയമാനുസൃതമായി സഹകരണ സ്ഥാപനങ്ങള്‍ നടത്താനുള്ള സഹായങ്ങള്‍ കേന്ദ്രം നല്‍കണമെന്നും മുകുന്ദന്‍ ആവശ്യപ്പെട്ടു.
കള്ളപ്പണമുണ്ടെങ്കില്‍ പുറത്തു കൊണ്ടുവരാനാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്. സമരമല്ല, സമവായത്തിലൂടെ പ്രശ്‌ന പരിഹാരം കാണുകയാണ് വേണ്ടതെന്നും പി.പി. മുകുന്ദന്‍ പറഞ്ഞു.

Post a Comment
0 Comments