Type Here to Get Search Results !

Bottom Ad

നായന്മാര്‍മൂലയില്‍ മീലാദ് പ്രഭാഷണം 25ന് തുടങ്ങും

നായന്മാര്‍മൂല  (www.evisionnews.in): നായന്മാര്‍മൂല ബദര്‍ ജുമാമസ്ജിദ് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന മീലാദ് മതപ്രഭാഷണ പരമ്പര 25ന് തുടങ്ങും. കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജമാഅത്ത് പ്രസിഡണ്ട് എന്‍.എ അബൂബക്കര്‍ ഹാജി അധ്യക്ഷത വഹിക്കും. നായന്മാര്‍മൂല ഖത്തീബ് മുഹമ്മദലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. എം. മുഹമ്മദ് ബഷീര്‍ ഹാജി, അബ്ദുല്‍ ഹമീദ് ദാരിമി, പി.ബി അഹ്മദ്, എന്‍.ഐ അബൂബക്കര്‍ ഹാജി, എന്‍.എ മുഹമ്മദ് ഹാജി പ്രസംഗിക്കും.
26ന് അബ്ദുല്‍ ഹമീദ് ദാരിമിയും 27, 28 തിയതികളില്‍ അബൂബക്കര്‍ സിദ്ദിഖ് അസ്ഹരിയും പ്രഭാഷണം നടത്തും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബ്ദുല്‍ കരീം ഫൈസി കുംത്തൂര്‍, മുഹമ്മദ് ഫൈസി ഓണമ്പള്ളി, ആബിദ് ഹുദവി തച്ചണ്ണ, ഖലീല്‍ ഹുദവി ഉബ്രങ്കള, മുഹമ്മദ് കുട്ടി നിസാമി വയനാട്, ഷൗക്കത്തലി വെള്ളമുണ്ട, അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും.

Post a Comment

0 Comments

Top Post Ad

Below Post Ad