കാസര്‍കോട് (www.evisionnews.in): എം.എസ്.എഫ് ജില്ലാ പ്രസിഡണ്ടായി ആബിദ് ആറങ്ങാടിയെയും ജനറല്‍ സെക്രട്ടറിയായി സി.ഐ.എ ഹമീദിനെയും ട്രഷററായി ഇര്‍ഷാദ് മൊഗ്രാലിനെയും തെരഞ്ഞെടുത്തു. കൗണ്‍സില്‍ യോഗം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദിന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ സംസാരിച്ചു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഫൈസല്‍ ചെറുക്കുന്നോന്‍, പ്രൊഫഷണല്‍ വിംഗ് കണ്‍വീനര്‍ കെ.ടി റഊഫ് കൗണ്‍സില്‍ നിയന്ത്രിച്ചു.
മറ്റു ഭാരവാഹികള്‍: ഉസാം പള്ളങ്കോട്, ജാബിര്‍ തങ്കയം, മുഹമ്മദ് കുഞ്ഞി ഉളവാര്‍ (വൈസ് പ്രസി), അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, ഖാദര്‍ ആലൂര്‍, റമീസ് ആറങ്ങാടി (ജോ. സെക്ര).
Keywords: Kasaragod-news-msf-district-committee

Post a Comment
0 Comments