Type Here to Get Search Results !

Bottom Ad

സഹകരണ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ അമൂലിന് പാല്‍ നല്‍കില്ലെന്ന് ഗുജറാത്തിലെ കര്‍ഷകര്‍

സൂറത്ത് (www.evisionnews.in): സഹകരണ ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം ഉടന്‍ പിന്‍വലിച്ചില്ലെങ്കില്‍ രാജ്യത്തെ പ്രമുഖ സഹകരണ സംഘമായ ആനന്ദിലെ അമുല്‍ മില്‍ക് കോ- ഓപറേറ്റീവിന് പാല്‍ നല്‍കില്ലെന്ന് ഗുജറാത്തിലെ ക്ഷീര കര്‍ഷകര്‍ മുന്നറിയിപ്പ് നല്‍കി. 

നോട്ട് നിരോധനത്തിനും സഹകരണ വിലക്കിനുമെതിരെ ഗുജറാത്തിലെ സൂറത്തില്‍ കഴിഞ്ഞ ദിവസം വന്‍കര്‍ഷക റാലി നടന്നിരുന്നു. നൂറുകണക്കിന് ട്രക്കുകളില്‍ കാര്‍ഷിക ഉല്‍പന്നങ്ങളുമായി എത്തിയ പ്രതിഷേധക്കാര്‍ അവ റോഡില്‍ തള്ളി തീയിട്ട് നശിപ്പിച്ചാണ് രോഷം പ്രകടിപ്പിച്ചത്.

നോട്ട് നിരോധനം ഗുജറാത്തിലെ ക്ഷീര കര്‍ഷകരെ വളരെയധികം ദുരുതത്തിലാക്കിയിരിക്കുകയാണ്. ഏഴ് ദിവസത്തിനകം സഹകരണ മേഖലക്ക് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചില്ലെങ്കില്‍ അമുല്‍ മില്‍ക് കോ- ഓപറേറ്റീവിന് പാല്‍ നല്‍കുന്നത് നിര്‍ത്തിവെക്കാനാണ് കര്‍ഷകരുടെ തീരുമാനം. ഏതാണ് എല്ലാ കര്‍ഷകര്‍ക്കും സഹകരണ ബാങ്കുകളിലാണ് അക്കൗണ്ടുള്ളത്. അവിടെയാണെങ്കില്‍ 1000, 500 നോട്ടുകള്‍ സ്വീകരിക്കുന്നുമില്ല. വിലക്ക് നീക്കണമെന്നും ഇല്ലെങ്കില്‍ പാല്‍ വിതരണം നിര്‍ത്തിവെക്കുമെന്നും കാണിച്ച് കലക്ടര്‍ക്ക് നിവേദനം സമര്‍പിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad