കാസര്‍കോട് (www.evisionnews.in): രാജ്യത്ത് അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകള്‍ അസാധുവാക്കിയുള്ള മോദി സര്‍ക്കാരിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ജനങ്ങളെ ശരിക്കും ഞെട്ടിച്ചു. ബുധനാഴ്ച ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും അവധി നല്‍കിയതോടെ ജനം കഴിഞ്ഞ ഒരുരാത്രി പരക്കംപാച്ചിലിലായിരുന്നു. ഒരു രാത്രി കൊണ്ട് ആയിരങ്ങള്‍ വെറും കടലാസ് കക്ഷണങ്ങള്‍ മാത്രമാക്കുന്ന അപൂര്‍വ കാഴ്ചയാണ് ചൊവ്വാഴ്ച രാത്രിയിലുണ്ടായത്. നോട്ടുകള്‍ റദ്ദാക്കിയ തീരുമാനം പുറത്തുവന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ എ.ടി.എമ്മുകള്‍ക്ക് മുന്നില്‍ നീണ്ട നിരയാണ് പ്രത്യക്ഷപ്പെട്ടത്.
ബാങ്കിംഗ് സമയം കഴിഞ്ഞ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെന്നതിനാല്‍ കാഷ് ഡെപ്പോസിറ്റ് മെഷീനുകളിലൂടെ കൈവശമുള്ള അഞ്ഞൂറ് രൂപ, ആയിരം രൂപ നോട്ടുകള്‍ അക്കൗണ്ടിലെത്തിക്കാനായിരുന്നു പലരുടേയും ശ്രമം. ദൂരയാത്ര കഴിഞ്ഞെത്തിയ ട്രെയിന്‍ യാത്രക്കാര്‍ എടിഎം അടഞ്ഞികിടന്നതിനാല്‍ ദുരിതത്തിലായി. പമ്പുകളിലും റെയില്‍വേ സ്റ്റേഷനുകളിലും നോട്ടുകള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനാല്‍ പെട്രോളടിച്ച് അഞ്ഞൂറും ആയിരവും ചില്ലറയാക്കാനായിരുന്നു ആളുകളുടെ ശ്രമം. എന്നാല്‍ കൂട്ടത്തോടെ വലിയ നോട്ടുകളുമായി വന്നവര്‍ക്ക് ചില്ലറ നല്‍കാനാവാതെ പെട്രോള്‍ പമ്പ് ജീവനക്കാരും കുടുങ്ങി. ഇതോടെ പല പമ്പുകളിലും ഉപഭോക്താക്കളും ജീവനക്കാരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെട്ടു.
സംഭവം ട്രോളര്‍മാരും ഏറ്റെടുത്തതോടെ പൊതുജനങ്ങളുടെ ആശങ്ക ഇരട്ടിക്കുകയായിരുന്നു. വാര്‍ത്ത പരന്നതോടെ സോഷ്യല്‍മീഡിയയില്‍ ട്രോളുകളുടെ പ്രളയമായിരുന്നു.
.....പകച്ചു പോയി ...
അറിയാതെ വൈറ്റില സിഗ്നൽ റെഡ് സിഗ്നൽ ക്രോസ്സ് ചെയ്തു ..
1000 കൊടുത്തപ്പോൾ പോലീസ് പറയുവാ
100 മതിയെന്ന്. പകച്ചു പോയി.....
.....ഭർത്താവിന്റെ പോക്കറ്റടിച്ച പൈസ എന്ത് ചെയ്യണമെന്ന് അറിയാതെ ഭാര്യമാർ....
ആയിരത്തിന്റെ ഭാവിയെന്തെന്ന കാര്യത്തില്‍ വ്യക്തതയില്ലാതെ വന്നതോടെ ഈ നോട്ടുകള്‍ സ്വീകരിക്കാന്‍ കച്ചവടക്കാര്‍ പലരും തയാറായില്ല. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ബാങ്കുകളും എടിഎമ്മുകളും ഇനി രണ്ടുദിവസം കഴിഞ്ഞേ തുറക്കൂ. പൊതുജനങ്ങള്‍ക്ക് നല്‍കാനുള്ള പുതിയ 2000, 500 രൂപ നോട്ടുകളുമായാവും ബാങ്കുകളും എടിഎമ്മുകളും ഇനി പ്രവര്‍ത്തനം ആരംഭിക്കുക.

Post a Comment
0 Comments