Type Here to Get Search Results !

Bottom Ad

സാഹസിക വിരുന്നൊരുക്കി കെ.ടി.എം മോട്ടോര്‍ സൈക്കിള്‍ സ്റ്റണ്ട് ഷോ


പള്ളിക്കര:(www.evisionnews.in) മുന്‍ചക്രം ആകാശത്തിന് നേരെയുയര്‍ത്തി നിവര്‍ന്ന് നിന്ന് ഓടിയും പിന്‍ചക്രം വായുവിലേക്ക് ഉയര്‍ത്തി ചെരിഞ്ഞോടിയുമുള്ള കെ.ടി.എം മോട്ടോര്‍ സൈക്കിളുകളുടെ കണ്ണഞ്ചിപ്പിക്കുന്ന അഭ്യാസപ്രകടനത്തിന് പള്ളിക്കര ബീച്ച് പാര്‍ക്കില്‍ തിങ്ങി നിറഞ്ഞ ആയിരങ്ങള്‍ സാക്ഷിയായി. കാസര്‍കോട്ടെ സെയിന്‍ മോട്ടോര്‍സ് ഗ്രൂപ്പാണ് ഏവരെയും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ ത്രസിപ്പിക്കുന്ന മോട്ടോര്‍സൈക്കിള്‍ സ്റ്റണ്ട് ഷോക്ക് നേതൃത്വം നല്‍കിയത്. കെ.ടി.എമ്മിന്റെ പ്രാഫഷണല്‍ സ്റ്റണ്ട് റൈഡര്‍മാരായ ക്രിസ്, മുനീര്‍, ഉല്ലാസ് എന്നിവര്‍ നടത്തിയ തലങ്ങും വിലങ്ങുമോടിയുള്ള പ്രകടനം കാസര്‍കോടിന് അപൂര്‍വ്വ വിരുന്നാവുകയും ചെയ്തു. കെ.ടി.എം ഡ്യൂക്ക് ബൈക്കുകളുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു.
ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൂസ ഷരീഫ് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് പ്രസ്‌ക്ലബ്ബ് വൈസ് പ്രസിഡണ്ട് ടി.എ ഷാഫി സ്റ്റണ്ട് ഷോയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സെയിന്‍ മോട്ടോര്‍സ് മാനേജിംഗ് ഡയറക്ടര്‍ കെ.എം അബ്ദുല്‍ ബഷീര്‍ അധ്യക്ഷത വഹിച്ചു. പി.എച്ച് അബ്ദുല്ല ഹാജി മദീന, ടി.യു അഹമ്മദ് കുഞ്ഞി ഹാജി, അബ്ദുല്‍ കരിം കോളിയാട്, മുജീബ് അഹ്മദ്, അബ്ദുല്‍ ഖാദര്‍ ചെട്ടുംകുഴി, കുഞ്ഞബ്ദുല്ല, അബ്ബാസ് ബീഗം, ശിവപ്രസാദ്, അഡ്വ. പി.എ. ഫൈസല്‍, ഷരീഫ് കാപ്പില്‍, ഫാറൂഖ് കാസ്മി, മുഹമ്മദ് അബ്‌കോ, ബി.കെ. ഖാദര്‍, കെ.എം അബ്ദുല്‍ സലിം, ഇക്ബാല്‍ സുല്‍ത്താന്‍, ഷരീഫ് മദീന, ഷാജി കണ്ണൂര്‍, ഫസല്‍ മദീന, അഷ്‌റഫ്, മുസ്തഫ, അബ്ദുല്‍ റഹ്മാന്‍, മുഹമ്മദ് ബാസില്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.





keywords-pallikkara beach park-KTS motorcycle stunt show 

Post a Comment

0 Comments

Top Post Ad

Below Post Ad