രാമഗരി:(www.evisionnews.inസിനിമാഷൂട്ടിങിനിടെ രണ്ടു കന്നഡ താരങ്ങള്‍ മുങ്ങിമരിച്ചു. പ്രമുഖനടന്മാരാരായ അനിലും ഉദയ്‌യും ആണ് മരിച്ചത്. ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് വീണാണ് അപകടമുണ്ടായത്. നായകനടനായ ദുനിയാ വിജയ് നീന്തി രക്ഷപ്പെട്ടു. കര്‍ണാടകയിലെ രാമഗരിയിലാണ് സംഭവം.
മസ്തിഗുഡി എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം ഉണ്ടായത്. സ്റ്റണ്ട് ചിത്രീകരണത്തിനിടെ ഹെലികോപ്റ്ററില്‍ നിന്നും താരങ്ങള്‍ തടാകത്തിലേക്ക് ചാടുകയായിരുന്നു. നായകനായ ദുനിയാ വിജയ് നീന്തി രക്ഷപ്പെട്ടെങ്കിലും അനിലും ഉദയ്‌യും തടാകത്തിലേക്ക് മുങ്ങിത്താഴുകയായിരുന്നു. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
സിനിമയില്‍ വില്ലന്‍ കഥാപാത്രങ്ങളെയായിരുന്നു അനിലും ഉദയ്‌യും അവതരിപ്പിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗമായിരുന്നു. വേണ്ടത്ര സുരക്ഷാസജ്ജീകരണങ്ങളോ റിഹേര്‍സലോ നടത്താതെയാണ് അണിയറപ്രവര്‍ത്തകര്‍ ഈ രംഗം ചിത്രീകരിച്ചതെന്ന് റിപ്പോര്‍ട്ട് ഉണ്ട്.
keywords:Kannada-movie-actors-drowned-helicopter

Post a Comment
0 Comments