Type Here to Get Search Results !

Bottom Ad

അക്രമക്കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍


കാസര്‍കോട്‌ (www.evisionnews.in): അക്രമക്കേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍.കമ്പാര്‍ ചൗക്കി ലക്ഷംവീട്‌ കോളനിയിലെ സൈനുദ്ദീന്‍ എന്ന റഫീഖി (33)നെയാണ്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തത്‌. 2007 ഡിസംബര്‍ 30ന്‌ ചൗക്കി ബദിയഡുക്കയിലെ സ്റ്റേഡിയത്തിന്‌ മുന്‍വശത്ത്‌ വെച്ച്‌ ഉളിയത്തടുക്കയിലെ രാജേഷിനെ മാരകായുധങ്ങളുമായി അക്രമിച്ച കേസിലെ പ്രതിയായ സൈനുദ്ദീന്‍ ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു.അടിപിടിക്കേസിലെ പ്രതിയായ ചൗക്കി കുന്നില്‍ ഹൗസിലെ അഷ്‌റഫി (36)നെയും പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു. 2014 ചൗക്കി കുന്നില്‍ വെച്ച്‌ കാറില്‍ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ്‌ ഷുഹൈബിനെ തടഞ്ഞ്‌ നിര്‍ത്തി മരവടികൊണ്ട്‌ അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നാണ്‌ കേസ്‌. രണ്ടുവര്‍ഷം മുമ്പാണ്‌ സംഭവം നടന്നത്‌.

Post a Comment

0 Comments

Top Post Ad

Below Post Ad