Type Here to Get Search Results !

Bottom Ad

മലയോരത്തെ അനധികൃത ഓഡിറ്റോറിയം പൊളിക്കണമെന്ന് ഹൈക്കോടതി


നീലേശ്വരം (www.evisionnews.in): അനധികൃതമായി ചിറ്റാരിക്കാലില്‍ പ്രവര്‍ത്തിക്കുന്ന വെള്ളിയേപ്പള്ളില്‍ ഓഡിറ്റോറിയം പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവ്.

ഈസ്റ്റ്എളേരി ഗ്രാമപഞ്ചായത്തില്‍ നിന്നും ക്വാര്‍ട്ടേഴ്സ് നിര്‍മ്മിച്ച് വാടകക്ക് നല്‍കാനുള്ള പെർമിറ്റെടുത്തു. പഞ്ചായത്തിനെ കബളിപ്പിച്ച് പ്രവർത്തിക്കുന്ന  ശീതീകരിച്ച ഓഡിറ്റോറിയമാണ് പൊളിച്ചു നീക്കേണ്ടത്. പെര്‍മിറ്റ് പ്രകാരം ക്വാര്‍ട്ടേഴ്സ് സ്‌ക്വയര്‍ഫീറ്റിന് 4 രൂപയാണ് പഞ്ചായത്തിന് കെട്ടിട നികുതി അടക്കേണ്ടത്. ഓഡിറ്റോറിയത്തിന് നിലവിലുള്ള നിയമപ്രകാരം സ്‌ക്വയര്‍ഫീറ്റിന് 60 രൂപ നികുതി അടക്കണം.

എന്നാല്‍ ഇതിന് വിരുദ്ധമായി ക്വര്‍ട്ടേഴ്സിന്റെ മറവില്‍ അനധികൃത ഓഡിറ്റോറിയം നടത്തുന്നവര്‍ 4 രൂപപോലും നികുതി അടയ്ക്കാന്‍ തയ്യാറാകാതെ പഞ്ചായത്ത് ഭരണസമിതിക്കും ഉദ്യോഗസ്ഥര്‍ ക്കും എതിരെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

ഈ ഹരജി പിന്നീട് ഹൈക്കോടതി തള്ളി. ഓഡിറ്റോറിയം നടത്തുന്നതിന് അഗ്‌നിശമന സേനാവകുപ്പിന്റെ അനുമതിവേണം. കൂടാതെ പാര്‍ക്കിംഗ് സൗകര്യങ്ങളും ഏര്‍ പ്പെടുത്തണം. ഇത് ഒന്നുമില്ലാതെയാണ് ഓഡിറ്റോറിയം പ്രവര്‍ത്തിക്കുന്നത്.





Post a Comment

0 Comments

Top Post Ad

Below Post Ad