ഉപ്പള (www.evisionnews.in): ബില്ലടക്കാന്‍ പുതിയ നോട്ടില്ലാത്തത് മൂലം അർബുദ രോഗിയെ മംഗ്‌ളൂരു ആശുപത്രിയില്‍ മണിക്കൂറുകളോളം തടഞ്ഞുവെച്ചു. ഒടുവില്‍ സാമൂഹിക പ്രവര്‍ത്തകര്‍ ഇടപെട്ട് ബില് തുകയ്ക്കുള്ള ചെക്ക് നല്‍കിയശേഷമാണ് രോഗിക്ക് ഡിസ്ചാർജ് അനുവദിച്ചത്.
ഉപ്പള അമ്പാര്‍ സ്വദേശി ഇബ്രാഹിം എന്ന പൊടിയ (48)നാണ് ഇന്നലെ മംഗ്‌ളൂരു ആശുപത്രിയില്‍ ദുരനുഭവം ഉണ്ടായത്. അഞ്ചുമണിക്കൂറോളമാണ് ഇയാളെ ആശുപത്രി അധികൃതര്‍ തടഞ്ഞുവെച്ചത്. ക്യാന്‍സര്‍ രോഗിയായ ഇദ്ദേഹത്തെ പത്തുദിവസം മുമ്പാണ് വൃക്ക സംബന്ധമായ അസുഖത്തെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന് ശസ്‌ത്രക്രിയ നടത്തുകയും ചെയ്‌തു. ഇന്നലെ ഉച്ചക്കാണ് ഇയാളെ ഡിസ്‌ചാര്‍ജ് ചെയ്‌തത്. 56,000 രൂപയാണ് ആശുപത്രി ബില്‍. എന്നാല്‍ നല്‍കിയ ബില്‍ തുക നിരോധനം ഏര്‍പ്പെടുത്തിയ 500, 1000 രൂപ നോട്ടുകളാണെന്നും ഇത് സ്വീകരിക്കാന്‍ തയ്യാറല്ലെന്നും പറഞ്ഞാണ് രോഗിയെ പോകാനനുവദിക്കാതെ തടഞ്ഞുവെച്ചത്. പിന്നീട് വിവരമറിഞ്ഞെത്തിയ സാമൂഹ്യ പ്രവര്‍ത്തകര്‍ ഇടപെട്ടാണ് അഞ്ചു മണിക്കൂറിനുശേഷം വിട്ടയച്ചത്. ആശുപത്രി ബില്‍ തുകയായ 56,000 രൂപയുടെ തുകക്കുള്ള ചെക്ക് മഞ്ചേശ്വരം പൊസോട്ട് സ്വദേശി ഫര്‍ഹാസ് എന്നയാളാണ് നല്‍കിയത്.
Post a Comment
0 Comments