കാസര്‍കോട് (www.evisionnews.in): എല്‍ ഡി എഫ് സര്‍ക്കാര്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ജനപക്ഷ പദ്ധതികള്‍ സാധാരണക്കാര്‍ക്ക് ഉപകാര പ്രദമാക്കുന്നതിന് സര്‍ക്കാര്‍ ജീവനക്കാര്‍ പരിശ്രമിക്കണമെന്ന് സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ പറഞ്ഞു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനം മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയര്‍മാന്‍ ടി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി കെ വി കൃഷ്ണന്‍, സി പി ഐ ജില്ലാ കൗണ്‍സിലംഗം പി എ നായര്‍, എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ എസ് എന്‍ പ്രമോദ് സ്വാഗതവും കെ കരുണാകരന്‍ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം ഷാനവാസ് ഖാന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.വി.കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വി. ഭുവനേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ ട്രഷറര്‍ ആര്‍. മനോജ് വരവ് ചെലവ് കണക്കും എം വി ഭവാനി രക്തസാക്ഷി പ്രമേയവും ഗീത കെ എസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ രവീന്ദ്രന്‍, സംസ്ഥാന കമ്മറ്റിയംഗം നരേഷ് കുമാര്‍, സംസ്ഥാന കൗണ്‍സിലംഗം എന്‍ മണിരാജ്, വനിതാ കമ്മറ്റി സംസ്ഥാന കമ്മറ്റി ട്രഷറര്‍ കെ എം സരോജിനി, സി എസ് അജിത, ഇ മനോജ് കുമാര്‍ , ദിവാകരന്‍ പി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സര വിജയികള്‍ക്ക് സമ്മാനം കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡണ്ട് പി എ നായര്‍ വിതരണം ചെയ്തു. കവിതാ രചനാ മത്സരത്തില്‍ ജി എച്ച് എസ് എസ് ബേത്തൂര്‍ പാറയിലെ ബി ജു ജോസഫ് ഒന്നാം സ്ഥാനവും ബേഡടുക്ക വി ഇഒ സുനിത ഇ രണ്ടാം സ്ഥാനവും നേടി. കഥാരചനയില്‍ അജാനൂര്‍ പഞ്ചായത്ത് സീനിയര്‍ ക്ലര്‍ക്ക് ഷാജഹാന്‍ ഒന്നാം സ്ഥാനവും മടിക്കൈ പി എച്ച് സിയിലെ പ്രസാദ് കണ്ണോത്ത് രണ്ടാം സ്ഥാനവും നേടി. ലേഖന മത്സരത്തില്‍ കാഞ്ഞങ്ങാട് ബി ആര്‍സിയിലെ പി രാജഗോപാലന്‍ ഒന്നാം സ്ഥാനവും വൊര്‍ക്കാടി കൃഷി അസിസ്റ്റന്റ് കെ വി രാധാകൃഷ്ണന്‍ രണ്ടാം സ്ഥാനവും നേടി.

Post a Comment
0 Comments