കാസര്‍കോട് (www.evisionnews.in): 1000 രൂപയും 500 രൂപയും ഇന്ന് അര്‍ധരാത്രി മുതല്‍ സ്വീകരിക്കാന്‍ പാടില്ലെന്ന് പെട്രോള്‍ കമ്പനി അധികൃതര്‍ എല്ലാ പെട്രോള്‍ ബങ്കുകളിലേക്കും നിര്‍ദ്ദേശം നല്‍കി. നിലവില്‍ 500 രൂപക്കും 1000 രൂപക്കും പെട്രോളും ഡീസലും വാങ്ങാന്‍ പറ്റിയിരുന്നു. ബാക്കി നല്‍കാന്‍ പണമില്ലാത്തതിനാല്‍ നല്‍കുന്ന തുകക്ക് തുല്യമായ അളവില്‍ ഇന്ധനം നല്‍കുകയായിരുന്നു ചെയ്തിരുന്നത്. പെട്രോള്‍ പമ്പിലും പണം സ്വീകരിക്കില്ലെന്നായതോടെ പ്രതിസന്ധി രൂക്ഷമാവുകയാണ്.
ഹോട്ടലുകളിലും ചില കടകളിലും 500 രൂപയും 1000 രൂപയും സ്വീകരിക്കില്ലെന്ന് ഇന്നലെ മുതല്‍ തന്നെ ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.

Post a Comment
0 Comments