Type Here to Get Search Results !

Bottom Ad

മോദി പരിഷ്‌കാരത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിക്കേണ്ടി വരുന്നു: എം.എസ്.എഫ്



കാസര്‍കോട് (www.evisionnews.in): രാജ്യത്തെ വന്‍ പുരോഗതിയിലേക്ക് നയിക്കുമെന്ന പ്രഖ്യാപനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന പരിഷ്‌കാരം ജനങ്ങളെ ആത്മഹത്യയിലേക്കെത്തിച്ചുവെന്ന് എം.എസ്.എഫ് ജില്ലാ സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. 

ഇതുവരെയുണ്ടായിട്ടുള്ള ഒരു പ്രതിസന്ധിയും വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിച്ചിരുന്നില്ല. മോദിയുടെ ഭരണകാലത്ത് രാജ്യം അതിനും സാക്ഷ്യം വഹിക്കേണ്ടി വന്നു. ഉത്തര്‍പ്രദേശിലെ ഡിഗ്രി വിദ്യാര്‍ത്ഥി സുരേഷ് ഫീസടക്കാനുള്ള പണം ബാങ്കില്‍ നിന്നു പിന്‍വലിക്കാന്‍ സാധിക്കാത്തതിനാല്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത് രണ്ടു ദിവസംമുമ്പാണ്. രാജ്യത്തെ ജനങ്ങള്‍ അരി വാങ്ങാനുള്ള പണത്തിനു വേണ്ടി ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കുമ്പോള്‍ വിദേശത്ത് ചുറ്റിയടിക്കുന്ന ഒരു പ്രധാനമന്ത്രിയുടെ ഉത്തരവാദിത്ത ബോധം എത്രയുണ്ടെന്നു ജനം മനസിലാക്കണമെന്നും യോഗം കൂട്ടിച്ചേര്‍ത്തു. എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഹാഷിം ബംബ്രാണി യോഗം ഉദ്ഘാടനം ചെയ്തു. 

ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. ഇര്‍ഷാദ് മൊഗ്രാല്‍, മുഹമ്മദ് കുഞ്ഞി ഉളുവാര്‍, ജാബിര്‍ തങ്കയം, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, റമീസ് ആറങ്ങാടി, ഖാദര്‍ ആലൂര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad